ആര്‍.കെ. പ്രഭാകരന്‍ പഴശ്ശി ചെറുകഥാകൃത്തും ബാലസാഹിത്യകാരനുമാണ്. കണ്ണൂരിലെയും കൊല്ലത്തെയും എസ്.എന്‍. കോളേജുകളില്‍ ലക്ചററായും റീഡറായും ജോലി ചെയ്തു. കേരള സംഗീത നാടക അക്കാദമി സെക്രട്ടറിയായി. പതിനാലിലധികം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. സംസ്ഥാന സാക്ഷരതാമിഷന്റെ ഡയറക്ടറായിരുന്നു.

കൃതികള്‍

    കഥയുടെ കാലം
    മാജിക് മാന്‍

പുരസ്‌കാരം

    മാജിക് മാന്‍ എന്ന കൃതിക്ക് 1997ലെ ചെറുകാട് അവാര്‍ഡ്