ജനനം 1970ല്‍ ഇടുക്കി ജില്ലയിലെ ഗ്രാമമായ മുക്കുളത്ത് കുറ്റിക്കാട്ട്. മാതാപിതാക്കള്‍: മേരി, മാത്യു. മുക്കുളം സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍, ജെ.ജെ.മര്‍ഫി മെമ്മോറിയല്‍ ഹൈസ്‌കൂള്‍, എന്തയാര്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ പഠനം. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളേജ്, ചങ്ങനാശേരി എസ്.ബി കോളേജ് എന്നിവിടങ്ങളില്‍ കലാലയ വിദ്യാഭ്യാസം. ‘കടമ്മനിട്ടയുടെ കവിതകള്‍-ഒരു സ്ത്രീപക്ഷ വായന’ എന്ന വിഷയത്തില്‍ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പി.എച്ച്.ഡി ബിരുദം നേടി. കട്ടപ്പന ഗവ.കോളേജ്, സംസ്‌കൃത സര്‍വകലാശാല എറ്റുമാനൂര്‍ പ്രാദേശിക കേന്ദ്രം, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, ഗവ.വിമന്‍സ് കോളേജ, കരമന എന്‍.എസ്.എസ് വനിതാ കോളേജ് എന്നിവിടങ്ങളില്‍ അധ്യാപികയായിരുന്നു. ഇപ്പോള്‍ വി.ടി.എം എന്‍.എസ്.എസ്. കോളേജില്‍ മലയാള വിഭാഗം അധ്യാപിക.

കൃതി

കടമ്മനിട്ടയുടെ കവിതകള്‍: ഒരു സ്ത്രീപക്ഷ വായന
(പഠനം)