ജനനം 1950 ആഗസ്റ്റ് 1 ന് പാലക്കാട് ജില്ലയിലെ കാട്ടുശ്ശേരിയില്‍. കെ.പി. രാഘവ പിഷാരടിയുടെയും കെ. പി. പത്മാവതി പിഷാരസ്യാരുടെയും മകള്‍. കാട്ടുശ്ശേരി ഗവ. ലോവര്‍ പ്രൈമറി സ്‌കൂള്‍, ആലത്തൂര്‍ ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. ദൂരദര്‍ശന്‍, തിരുവനന്തപുരം കേന്ദ്രത്തിനു വേണ്ടി 'ഒരു പൂവിരിയുന്നു' എന്ന സീരിയലിന് സ്‌ക്രിപ്റ്റ് എഴുതി. ഏകദേശം അമ്പതോളം റേഡിയോ നാടകങ്ങളും ഏഴു സീരിയല്‍ നാടകങ്ങളും ആകാശവാണിയുടെ തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട്, പോര്‍ട്ട് ബ്ലെയര്‍ നിലയങ്ങള്‍ പ്രക്ഷേപണം ചെയ്തിട്ടുണ്ട്. അറുപതിലധികം ചെറുകഥകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച 'മടക്കയാത്ര' എന്ന ചെറുകഥയെ ആസ്പദമാക്കി ശ്രീ. ശിവന്‍ ഒരു യാത്ര എന്ന പേരില്‍ ചലച്ചിത്രം നിര്‍മ്മിച്ചു. രണ്ട് ഇന്റര്‍നാഷണല്‍ അവാര്‍ഡ് നേടിയിട്ടുണ്ട് ഈ ഫിലിം.

കൃതികള്‍

കൃഷ്ണതുളസി (1982),
രാഗം താളം ലയം (1995),
കളിപ്പാവ (1995)
നിറങ്ങള്‍ നിഴലുകള്‍ (2000)
മഞ്ഞുമലകളില്‍ മോക്ഷം തേടി