മാത്യു വെല്ലൂര്‍ ഡോ.പി.എം
പ്രമുഖ മനഃശാസ്ത്രജ്ഞനും എഴുത്തുകാരനുമായിരുന്നു ഡോ. പി.എം. മാത്യു വെല്ലൂര്‍.
ജനനം: 1933 ജനുവരി
മരണം: 2020 സെപ്തംബര്‍
മാവേലിക്കര സ്വദേശി. സ്ഥിരവിലാസം: പട്ടം പ്ലാമൂട് ചാരാച്ചിറ
മാവേലിക്കരയ്ക്കടുത്ത് കരിപ്പുഴയില്‍ 1933 ജനുവരിയില്‍ പാലയ്ക്കല്‍താഴെ കുടുംബത്തിലാണ് ജനിച്ചത്. കേരള സര്‍വകലാശാലയില്‍നിന്ന് എം.എ. ബിരുദവും ഡോക്ടറേറ്റും നേടി. 1970 വരെ വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മനോരോഗവിഭാഗത്തില് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായും മെഡിക്കല്‍ കോളേജില്‍ അധ്യാപകനായും പ്രവര്‍ത്തിച്ചു.
മനഃശാസ്ത്രം, കുടുംബജീവിതം എന്നീ മാസികകളുടെ ആദ്യകാല പത്രാധിപരായിരുന്നു. 'രതിവിജ്ഞാനകോശം' എന്ന ഗ്രന്ഥത്തിന്റെ എഡിറ്ററായിരുന്നു. നാടകാഭിനയം, ശില്പകല, കാര്‍ട്ടൂണ്‍ രചന എന്നിവയിലും വ്യാപരിച്ചു. ലെനിന് രാജേന്ദ്രന്റെ 'രാത്രിമഴ', അടൂരിന്റെ 'നിഴല്‍ക്കുത്ത്', കെ.ജി.ജോര്‍ജിന്റെ 'ഈ കണ്ണി കൂടി' എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.
തിരുവനന്തപുരം മനഃശാസ്ത്ര ചികിത്സാകേന്ദ്രത്തിന്റെയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പേഴ്സണാലിറ്റി ഡെവലപ്മെന്റിന്റെയും ഡയറക്ടറായിരുന്നു. സര്‍വവിജ്ഞാനകോശത്തില്‍ മനഃശാസ്ത്രവിഭാഗത്തിന്റെ എഡിറ്ററായി അഞ്ചു വര്‍ഷം സേവനമനുഷ്ഠിച്ചു. നിരവധി മനഃശാസ്ത്ര ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്.
കൃതികള്‍
അച്ഛാ ഞാന്‍ എവിടെനിന്നു വന്നു?
കുമാരീകുമാരന്മാരുടെ പ്രശ്നങ്ങള്‍
കുടുംബജീവിതം
ബാല്യം കൗമാരം യൗവനം വാര്‍ദ്ധക്യം
അച്ഛന് കുട്ടിയായിരുന്നപ്പോള്‍
നിങ്ങളുടെ ജീവിതപ്രശ്നങ്ങള്‍
അഴിയുന്ന കുരുക്കുകള്‍
മാനസിക പ്രശ്നങ്ങള്‍
എങ്ങനെ പഠിക്കണം പരീക്ഷ എഴുതണം?
റാങ്ക് നേടാന്‍
ദാമ്പത്യം ബന്ധം ബന്ധനം
Leave a Reply