ജനനം 1970 ല്‍ തൃശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂരില്‍. പി.വി. രവീന്ദ്രനാഥിന്റെയും കെ. എ. കമലാബായിയുടെയും മകള്‍. നാട്ടിക ശ്രീനാരായണ കോളേജില്‍ നിന്ന് എക്കണോമിക്‌സ് ബിരുദം. എച്ച് ആന്റ് സി ബുക്‌സില്‍ ഇല്ലസ്‌ട്രേറ്ററായിരുന്നു. ഇപ്പോള്‍ സീടി.ഒ യുടെ ഡിവിഷനായ സെഡ് കരിയര്‍ അക്കാഡമിയില്‍ ഡിസൈനര്‍. ചെറുകഥയ്ക്ക് രണ്ടുതവണ ഗൃഹലക്ഷ്മി പുരസ്‌കാരം. 'മീരയുടെ കാഴ്ചകള്‍' (2001) എന്ന കഥാസമാഹാരമാണ് പ്രസിദ്ധീകൃതമായ കൃതി.

കൃതി

'മീരയുടെ കാഴ്ചകള്‍'(കഥാസമാഹാരം). പാപ്പിയോണ്‍, 2001.