ജനനം 1937 ല്‍ കോട്ടയം ജില്ലയില്‍. സ്‌കൂള്‍ വിദ്യാഭ്യാസം കോട്ടയം മൗണ്ട് കാര്‍മ്മല്‍ സ്‌കൂളില്‍. തുടര്‍ന്ന് കോട്ടയം ഗവണ്‍മെന്റ് ട്രെയിനിംഗ് കോളേജില്‍ നിന്ന് ടി.ടി.സി. പാസായി. 1957 മുതല്‍ അദ്ധ്യാപിക. 34 വര്‍ഷത്തെ സര്‍വ്വീസിനുശേഷം കുമാരനല്ലൂര്‍ ഗവ. യു.പി.സ്‌കൂളില്‍ നിന്ന് ഹെഡ്മിസ്ട്രസായി റിട്ടയര്‍ ചെയ്തു. മേരിക്കുട്ടി തോമസും ഭര്‍ത്താവായ തോമസ് കീശങ്കരിയും ചേര്‍ന്ന് നടത്തിയ ഒരു അമേരിക്കന്‍ യാത്രയുടെ വിവരണമാണ് 'അമേരിക്കന്‍ യാത്ര' എന്ന പുസ്തകം. മേരിക്കുട്ടി-തോമസ് ദമ്പതിമാര്‍ കണ്ട അമേരിക്കയെ വായനക്കാര്‍ക്ക് മുന്നില്‍ ലളിതമായി അവതരിപ്പിച്ചിരിക്കുന്നു

കൃതി
അമേരിക്കന്‍ യാത്ര