ജനനം 1964ല്‍ എറണാകുളത്ത്. പത്രപ്രവര്‍ത്തക യൂണിയന്‍ അഖിലേന്ത്യാ നേതാവായിരുന്ന എന്‍.വി.പൈലിയുടെയും കൊച്ചി തുറമുഖ ട്രസ്റ്റ് സീനിയര്‍ ഡെപ്യൂട്ടി ചീഫ് അക്കൗണ്ടന്റ് ഒ.എം.എലിയുടെയും മകന്‍. മൂന്നു പതിറ്റാണ്ടായി മാധ്യമപ്രവര്‍ത്തകനാണ്. ഇപ്പോള്‍ മംഗളം ദിനപ്പത്രത്തിന്റെ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റാണ്. ആനുകാലികങ്ങളില്‍ കഥകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ: മിനി, മക്കള്‍: കെവിന്‍, റിച്ചാര്‍ഡ്.