കവിയും, നോവലിസ്റ്റും ചലച്ചിത്രഗാനരചയിതാവുമാണ് റഫീക്ക് അഹമ്മദ്. ജനനം തൃശൂര്‍ ജില്ലയിലെ അക്കിക്കാവില്‍ 1961 ഡിസംബര്‍ 17ന്. പിതാവ്: സജ്ജാദ് ഹുസൈന്‍. മാതാവ്: തിത്തായിക്കുട്ടി. ഗുരൂവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസിലെ തൃശൂര്‍ അളഗപ്പനഗര്‍ ഇഎസ്.ഐ ഡിസ്‌പെന്‍സറിയിലെ ജീവനക്കാരനായിരിക്കേ 2012 ഒക്ടോബറില്‍ ജോലിയില്‍ നിന്ന് സ്വയം വിരമിച്ചു. ഭാര്യ: ലൈല. രണ്ടുമക്കള്‍: മനീഷ് അഹമ്മദ്, ലാസ്യ

കൃതികള്‍

സ്വപ്നവാങ്മൂലം (1996)
പാറയില്‍ പണിഞ്ഞത് (2000)
ആള്‍മറ (2004)
ചീട്ടുകളിക്കാര്‍ (2007)
ശിവകാമി
ഗ്രാമവൃക്ഷത്തിലെ വവ്വാല്‍
റഫീക്ക് അഹമ്മദിന്റെ കവിതകള്‍ (2013)
അഴുക്കില്ലം (നോവല്‍) 2015

പുരസ്‌കാരങ്ങള്‍

കേരള സാഹിത്യ അക്കാദമി അവാര്‍ഡ്
വൈലോപ്പിള്ളി അവാര്‍ഡ്
ഇടപ്പള്ളി അവാര്‍ഡ്
കുഞ്ചുപിള്ള അവാര്‍ഡ്
കനകശ്രീ അവാര്‍ഡ്
ഒളപ്പമണ്ണ സ്മാരക പുരസ്‌കാരം പാറയില്‍ പണിഞ്ഞത്
ഓടക്കുഴല്‍ പുരസ്‌കാരം
പി. കുഞ്ഞിരാമന്‍ നായര്‍ അവാര്‍ഡ്
ഉള്ളൂര്‍ അവാര്‍ഡ്
പന്തളം കേരളവര്‍മ്മ അവാര്‍ഡ്

മറ്റുപുരസ്‌കാരങ്ങള്‍

മികച്ച ഗാനരചയിതാവ് പ്രണയകാലം 2007
മികച്ച ഗാനരചയിതാവ് സൂഫി പറഞ്ഞ കഥ 2009
മികച്ച ഗാനരചയിതാവ് സദ്ഗമയ 2010
മികച്ച ഗാനരചയിതാവ് സ്പിരിറ്റ് 2012
മികച്ച ഗാനരചയിതാവ് എന്നു നിന്റെ മൊയ്തീന്‍ 2015
മികച്ച ഗാനരചയിതാവിനുള്ള ‘വനിത’ ചലച്ചിത്രപുരസ്‌കാരം 2011
മികച്ച ഗാനരചയിതാവിനുള്ള ‘ജയ്ഹിന്ദ് ടി വി ‘ അവാര്‍ഡ് 2013