ലിസി ജോയ്
ജനനം 1961 ഫെബ്രുവരി 14 ന് തൃശൂര്‍ കിഴക്കേകോട്ടയില്‍. തൃശൂര്‍ സെന്റ് മേരീസ് കോളേജ്, വിമലാ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കാത്തലിക് സിറിയന്‍ ബാങ്കിന്റെ ബ്രാഞ്ച് മാനേജരാണ്. കഥകളും നോവലുകളും എഴുതാറുണ്ട്. മാതൃഭൂമി ബുക്സ് നോവല്‍ അവാര്‍ഡ് ('മുംബൈ'), എസ്.കെ. മാരാര്‍ അവാര്‍ഡ് ('മുംബൈ'), കൈരളി അറ്റ്ലസ് പുരസ്കാരം (കഥ 'ബോറി ബന്തറിലെ പശു') എന്നിവ ലഭിച്ചു. പതിനാറാം വയസ്സില്‍ എഴുതിയ ആദ്യകഥ 'ഗ്രഹണം' പിന്നീട് മയില്‍പ്പീലി എന്ന പേരില്‍ ടെലിഫിലിമായി. 'വിളനിലങ്ങള്‍' എന്ന നോവല്‍.
കൃതികള്‍
മുംബൈ (നോവല്‍) മാതൃഭൂമി ബുക്സ് 2005
വിളനിലങ്ങള്‍ (നോവല്‍) മാതൃഭൂമി ബുക്സ് 2009
ബോറിബന്തറിലെ പശു (കഥകള്‍)
Leave a Reply