ജനനം 1936 ജൂലായ് 27ന് വയനാട്ടിലെ കല്പറ്റയില്‍. പിതാവ് പ്രമുഖ സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവും മദിരാശി നിയമസഭാംഗവുമായിരുന്ന എം.കെ. പത്മപ്രഭാ ഗൗഡര്‍. മാതാവ് മരുദേവി അവ്വ. മാതൃഭൂമി പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് കമ്പനിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായിരുന്നു വീരേന്ദ്രകുമാര്‍.
പാര്‍ലമെന്റ് മെമ്പര്‍, ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, പി.ടി.ഐ ഡയറക്ടര്‍, പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ട്രസ്റ്റി, ജനതാദള്‍ (എസ്) സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ്, ലോക്‌സഭയില്‍ ജനതാദള്‍ പാര്‍ട്ടി ലീഡര്‍, ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് മെമ്പര്‍, കോമണ്‍വെല്‍ത്ത് പ്രസ് യൂണിയന്‍ മെമ്പര്‍, വേള്‍ഡ് അസോസി യേഷന്‍ ഓഫ് ന്യൂസ്‌പേപ്പേഴ്സ് എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍, ഐ.എന്‍.എസ് കേരള റീജനല്‍ കമ്മിറ്റി ചെയര്‍മാന്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മദിരാശി വിവേകാനന്ദ കോളേജില്‍നിന്ന് ഫിലോസഫിയില്‍ മാസ്റ്റര്‍ ബിരുദവും അമേരിക്കയിലെ സിന്‍സിനാറ്റി സര്‍വകലാശാലയില്‍നിന്ന് എം.ബി.എ. ബിരുദവും നേടി.
2003-’04 കാലയളവില്‍ പി.ടി.ഐ ചെയര്‍മാനും ഐ.എന്‍.എസ്. പ്രസിഡന്റുമായിരുന്നു. സ്‌കൂള്‍വിദ്യാര്‍ഥിയായിരുന്ന കാലത്ത് സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവ് ജയപ്രകാശ് നാരായണ്‍ ആണ് പാര്‍ട്ടിയില്‍ അംഗത്വം നല്‍കിയത്. അടിയന്തരാവ സ്ഥക്കാലത്ത് സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ജയില്‍വാസമനുഭവിക്കുകയും ചെയ്തു. 1987-ല്‍ കേരള നിയമസഭാംഗവും വനംവകുപ്പ് മന്ത്രിയുമായി. വനങ്ങളിലെ മരങ്ങള്‍ മുറിക്കരുതെന്നായിരുന്നു ആദ്യത്തെ ഉത്തരവ്. 48 മണിക്കൂറിനുള്ളില്‍ മന്ത്രിസ്ഥാനം രാജിവയ്ക്കുകയും ചെയ്തു. കേന്ദ്രമന്ത്രിസഭയില്‍ ധനകാര്യ സഹമന്ത്രിയും പിന്നീട് തൊഴില്‍വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയുമായിരുന്നു.
ലോകത്തിലെ വിവിധ വന്‍കരകളിലായി നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ഭാര്യ: ഉഷ. മക്കള്‍: ആഷ, നിഷ, ജയലക്ഷ്മി, ശ്രേയാംസ്‌കുമാര്‍. വിലാസം: പുളിയാര്‍മല എസ്റ്റേറ്റ്, കല്പറ്റ നോര്‍ത്ത്, കല്പറ്റ, വയനാട്.
കൃതികള്‍
നല്ല ഹൈമവതഭൂവില്‍ (ഹിമാലയ യാത്രാവിവരണം),
സമന്വയത്തിന്റെ വസന്തം ,
ബുദ്ധന്റെ ചിരി ,
ഗാട്ടും കാണാച്ചരടുകളും,
രാമന്റെ ദുഃഖം ,
ആത്മാവിലേക്ക് ഒരു തീര്‍ഥയാത്ര,
പ്രതിഭയുടെ വേരുകള്‍തേടി ,
ചങ്ങമ്പുഴ: വിധിയുടെ വേട്ടമൃഗം ,
ആമസോണും കുറേ വ്യാകുലതകളും,
തിരിഞ്ഞുനോക്കുമ്പോള്‍ ,
ലോകവ്യാപാര സംഘടനയും ഊരാക്കുടുക്കുകളും,
രോഷത്തിന്റെ വിത്തുകള്‍, അധിനിവേശത്തിന്റെ അടിയൊഴുക്കുകള്‍
സ്മൃതിചിത്രങ്ങള്‍
എം.പി.വീരേന്ദ്രകുമാറിന്റെ കൃതികള്‍ (2 വോള്യം)
പുരസ്‌കാരങ്ങള്‍
കേരള മുസ്ലിം കള്‍ച്ചറല്‍ സെന്റര്‍ ഏര്‍പ്പെടുത്തിയ സി.എച്ച്. മുഹമ്മദ്കോയ പുരസ്‌കാരം (1991)
ദുബൈ കൈരളി കലാകേന്ദ്രത്തിന്റെ പ്രഥമ പുരസ്‌കാരം (1993)
പത്ര സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയുള്ള 1993 ലെ ഭരത് സൂര്യ പുരസ്‌കാരം
1995-ല്‍ കേരള സാഹിത്യഅക്കാദമി പ്രഖ്യാപിച്ച ഏറ്റവും നല്ല ഉപന്യാസസമാഹാരത്തിനുള്ള സി.ബി. കുമാര്‍ എന്‍ഡോവ്‌മെന്റ്
മലയാളസാഹിത്യമാസികയുടെ മികച്ച വൈജ്ഞാനിക സാഹിത്യത്തിനുള്ള സി.അച്യുതമേനോന്‍ അവാര്‍ഡ്
കോട്ടയം ദര്‍ശന അവാര്‍ഡ്
തൃശൂര്‍ റോട്ടറി ക്ലബ് അവാര്‍ഡ് (1995)
മഹാകവി ജി. സ്മാരക അവാര്‍ഡ് (1996)
പ്രഥമ കൊടുപ്പുന്ന സ്മാരക പുരസ്‌കാരം (1996)
1997ലെ ഓടക്കുഴല്‍ അവാര്‍ഡ്
2000-ലെ കെ.വി. ഡാനിയല്‍ അവാര്‍ഡ്
ഏറ്റവും മികച്ച വൈജ്ഞാനികഗ്രന്ഥത്തിനുള്ള ചില്ല സാഹിത്യട്രസ്റ്റിന്റെ പ്രഥമ പുരസ്‌കാരം (1918)
രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കണ്ടംപററി സ്റ്റഡീസ് രാജീവ്ഗാന്ധി നാഷണല്‍ അവാര്‍ഡ് (1998)
വൈജ്ഞാനിക സാഹിത്യത്തിനുള്ള നാലപ്പാടന്‍ പുരസ്‌കാരം (1999)
മികച്ച സാഹിത്യഗ്രന്ഥത്തിനുള്ള പുളിങ്കുന്ന് ആന്റണി ട്രസ്റ്റ് പുരസ്‌കാരം
പത്രപ്രവര്‍ത്തന സമഗ്ര സംഭാവനയ്ക്ക് കേരള കലാകേന്ദ്രത്തിന്റെ ഗ്ലോബല്‍ അവാര്‍ഡ് (2001),
മലയാണ്മയ്ക്ക് നല്‍കിയ സംഭാവനയെ മുന്‍നിര്‍ത്തിയുള്ള അക്ഷയ ദേശീയ പുരസ്‌ക്കാരം (2002)
വിചിന്തന സാഹിത്യകൃതിക്കുള്ള ഡോ. സി.പി മേനോന്‍ സ്മാരക അവാര്‍ഡ് (2002)
മികച്ച യാത്രാവിവരണത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (2002)
അബൂദബി ശക്തി അവാര്‍ഡ് (2007)
സഹോദരന്‍ അയ്യപ്പന്‍ അവാര്‍ഡ് (1997)
കേസരി സ്മാരക അവാര്‍ഡ് (1998)
അക്ഷരസൂര്യ അവാര്‍ഡ് (1999),
ഫ്രന്‍സ് ഓഫ് കാനഡ ഇന്റര്‍നാഷണല്‍ അവാര്‍ഡ് (2001)
കെ.സുകുമാരന്‍ ശതാബ്ദി അവാര്‍ഡ് (2002)
അഖിലേശ്വരന്‍ സ്മാരക അവാര്‍ഡ് (2003)
എം.ഇ.എസ് എക്സലന്‍സ് അവാര്‍ഡ് (2003)
വൈ.എം.സി.എ ഗോള്‍ഡന്‍ ജൂബിലി കീര്‍ത്തിമുദ്ര (2004)
ലയണ്‍സ് രാഷ്ട്രസേവാ അവാര്‍ഡ് (2004)
എം.ഐ.വര്‍ഗീസ് ഫൗണ്ടേഷന്‍സ് ജനസേവാ അവാര്‍ഡ് (2004)
അബൂദബി മലയാളി സമാജം അവാര്‍ഡ് (2005)
ഇന്റര്‍നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് അസോസിയേഷന്റെ രാഷ്ട്രദൂത് അവാര്‍ഡ്
കര്‍ഷകമിത്രം അവാര്‍ഡ് (2005)
മികച്ച വ്യക്തിത്വത്തിനുള്ള ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ ഔട്ട്സ്റ്റാന്റ്‌റിങ് എച്ചീവര്‍ അവാര്‍ഡ് (2005)
മഞ്ചേരി ചേംബര്‍ ഓഫ് ഇന്ത്യന്‍ ജയ്സീസിന്റെ എച്ചീവര്‍ അവാര്‍ഡ് (2005)
ഡോ.കെ.വി.സി.നാരായണന്‍ നായര്‍ മെമ്മോറിയല്‍ വിവേകാനന്ദ പുരസ്‌കാര്‍ (2006)
ദെഹലി കന്നഡിഗ അവാര്‍ഡ് (2007)
ഡോ. യൂഹാനോന്‍ മാര്‍ പീലക്സിനോസ് ഫൗണ്ടേഷന്‍ ബെസ്റ്റ് പാര്‍ലമെന്റേറേറിയന്‍ അവാര്‍ഡ് (2007)
നവധാന്യ അവാര്‍ഡ് (2008)
വയലാര്‍ അവാര്‍ഡ് (2008)
എന്‍.കെ. ഫൗണ്ടേഷന്‍ അവാര്‍ഡ് (2008)
രാജകീയ ധര്‍മ ഖഡ്ഗം പുരസ്‌കാരം (2008)