നാടകകൃത്തും നാടകപ്രവര്‍ത്തകയുമാണ് ശ്രീജ കെ.വി. 1966 ഒക്‌ടോബര്‍ 20ന് തൃശൂര്‍ ജില്ലയിലെ ആറങ്ങോട്ടുകരയില്‍ ജനിച്ചു. പട്ടാമ്പി സംസ്‌കൃതകോളജില്‍നിന്ന് ബിരുദവും മലയാളത്തില്‍ ബിരുദാനന്തരബിരുദവും നേടി. ഇപ്പോള്‍ പട്ടാമ്പിയില്‍ വാണിജ്യനികുതിവകുപ്പില്‍ ഉദ്യോഗസ്ഥയാണ്.

കൃതികള്‍

‘ലേബര്‍ റൂം’

പുരസ്‌കാരങ്ങള്‍

നാടകത്തിനുള്ള സി.ഐ. പരമേശ്വരന്‍പിള്ള മെമ്മോറിയല്‍ എന്‍ഡോവ്‌മെന്റ് പുരസ്‌കാരം
മികച്ച രചനയ്ക്കുളള അവാര്‍ഡിനും മികച്ച നവാഗത പ്രതിഭയ്ക്കുളള ടി.എന്‍.ഗോപിനാഥന്‍ നായര്‍ അവാര്‍ഡ്
ചെറുകാട് അവാര്‍ഡ്
നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം
സി.എന്‍.ശ്രീകണ്ഠന്‍ നായര്‍ സാകേതം അവാര്‍ഡ്