ഷര്‍മ്മിള.കെ. ആര്‍

ജനനം:മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍

മാതാപിതാക്കള്‍:സ്‌നേഹപ്രഭയും വിപിനും

നാഷണല്‍ സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ നിന്ന് ചിത്രരചന പഠിച്ചു. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി 1995 ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് നടത്തിയ കഥാമത്സരത്തിലും, 1996 ല്‍ മഹിളാ ചന്ദ്രിക ആഴ്ചപ്പതിപ്പ് വനിതകള്‍ക്കായി നടത്തിയ കഥാമത്സരത്തിലും ഒന്നാം സ്ഥാനം നേടി. മാതൃഭൂമി ആഴ്ചപ്പതിപ്പ്, മഹിളാചന്ദ്രിക, മലയാള മനോരമ ഞായാറാഴ്ച തുടങ്ങി ആനുകാലികളില്‍ എഴുതുന്നു.

കൃതി

ഗ്രീഷ്മ പറയുന്നത്