ജനനം 1972ല്‍ കൊയിലാണ്ടിയില്‍. മാതാപിതാക്കള്‍: പരേതരായ ജാനു, കെ.ഗോപാലന്‍. ഫാറൂഖ് കോളേജില്‍നിന്ന് ബിരുദവും ഗവ.കോളേജ് മടപ്പള്ളിയില്‍നിന്ന് വാണിജ്യശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ആറുവര്‍ഷം ജില്ലാ യുവജനക്ഷേമ ഓഫീസറായി കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളില്‍ ജോലി ചെയ്തു. ഇപ്പോള്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകന്‍. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ സ്ഥിരതാമസം. ഭാര്യ: രജില (മത്സ്യഫെഡ് പ്രോജക്റ്റ് ഓഫീസര്‍). മക്കള്‍: ഋഷിരാജ്, ഋതുപര്‍ണ. വിലാസം: ഹരിതവനം, കൂളിക്കണ്ടി, പേരാമ്പ്ര-673525.

കൃതി
വഞ്ചി സ്‌ക്വയര്‍ (നോവല്‍)

പുരസ്‌കാരങ്ങള്‍

സേഫ്റ്റി കൗണ്‍സിലിന്റെ ജി.എസ്.ധാരാസിങ് സ്മാരക അവാര്‍ഡ് (2004)
യൂണിയന്‍ ഓഫ് ജര്‍മന്‍ മലയാളി അസോസിയേഷന്റെ (ഉഗ്മ) മീഡിയ അച്ചീവ്‌മെന്റ് അവാര്‍ഡ്