ജനനം 1971ല്‍ കണ്ണൂര്‍ ജില്ലയിലെ മണ്ടൂരില്‍. ജന്തുശാസ്ത്രത്തില്‍ ബിരുദവും മലയാളസാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. 1994 മുതല്‍ 2008 വരെ കലാകൗമുദിയിലും കേരളകൗമുദിയിലും പത്രാധിപസമിതി അംഗമായിരുന്നു. മുംബയിലും തിരുവനന്തപുരത്തും പ്രവര്‍ത്തിച്ചു. പിന്നീട് മുനിസിപ്പല്‍ സര്‍വീസില്‍ ഉദ്യോഗസ്ഥനായി. ഇപ്പോള്‍ നീലേശ്വരം മുനിസിപ്പാലിറ്റിയില്‍ ഉദ്യോഗസ്ഥന്‍. ഭാര്യ: ബിനിത ഗോപിനാഥ്, മക്കള്‍: ആകാശ് കൃഷ്ണന്‍, നിള ജാനകി. ഇമെയില്‍: cprakashkaumudi@gmail.com

കൃതികള്‍

ക്ലാസിക് സിനിമകള്‍
കാലത്തിന്റെ കാഴ്ചപ്പുറങ്ങള്‍
പൊട്ടന്‍ തമ്പാച്ചി