ജനനം 1977 മേയ് 31. തൃശൂര്‍ തിരുമിറ്റക്കോട് ടി.ആര്‍.കുമാരന്റെയും പി.ആര്‍.തങ്കമണിയുടെയും മകന്‍. വടക്കാഞ്ചേരി ശ്രീവ്യാസ കോളേജില്‍നിന്ന് രസതന്ത്രം, തൃശൂര്‍ ലാ കോളേജില്‍നിന്ന് നിയമം എന്നിവയില്‍ ബിരുദവും തിരുവനന്തപുരം ലാ കോളേജില്‍നിന്ന് ഭരണഘടനാ നിയമത്തില്‍ ബിരുദാനന്തര ബിരുദവും നേടി. സര്‍വകലാശാല കലോല്‍സവങ്ങളിലൂടെ കാര്‍ട്ടൂണില്‍ സജീവമായി. കലിക്കറ്റ് സര്‍വകലാശാല ഇന്റര്‍സോണ്‍ കലോല്‍സവത്തില്‍ ചിത്രപ്രതിഭ ആയിരുന്നു. 2001ല്‍ കേരള കൗമുദിയില്‍ കാര്‍ട്ടൂണിസ്റ്റായി ചേര്‍ന്നു. ഭാര്യ: അഡ്വ.എം.നമിത, മക്കള്‍: അമല്‍, ഉമ.

കൃതികള്‍

കാര്‍ട്ടൂണ്‍

പുരസ്‌കാരങ്ങള്‍

മായാ കാമത്ത് ദേശീയ കാര്‍ട്ടൂണ്‍ അവാര്‍ഡ്
സംസ്ഥാന മാധ്യമ അവാര്‍ഡ് (ഒമ്പതു തവണ)
ലളിതകലാ അക്കാദമി അവാര്‍ഡ്
തിരുവനന്തപുരം പ്രസ് ക്ലബ് അവാര്‍ഡ്
കേരള മീഡിയ അക്കാദമി ഫെലോഷിപ്പ്