നോവലിസ്റ്റും ചെറുകഥാകൃത്തുമാണ് ഇ. ഹരികുമാര്‍. കവി ഇടശ്ശേരി ഗോവിന്ദന്‍ നായരുടേയും ഇ. ജാനകിഅമ്മയുടേയും മകനായി 1943 ജൂലൈ 13 ന് പൊന്നാനിയില്‍ ജനിച്ചു. പൊന്നാനി എ.വി.ഹൈസ്‌കൂള്‍, കല്‍ക്കട്ട സര്‍വകലാശാല എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1960 മുതല്‍ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ ജോലി ചെയ്തു. ഇപ്പോള്‍ പുസ്തക പ്രസിദ്ധീകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. ഹരികുമാറിന്റെ ആദ്യ കഥ ‘മഴയുള്ള രാത്രിയില്‍’ 1962 ല്‍ പ്രസിദ്ധീകരിച്ചു. 9 നോവലുകളും 13 ചെറുകഥകളും എഴുതി.’ദിനോസോറിന്റെ കുട്ടി”എന്ന ചെറുകഥാ സമാഹാരത്തിന് 1988 ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. 1998 ലും 2004 ലും കേരള സാഹിത്യ അക്കാദമി അംഗമായിരുന്നു.

കൃതികള്‍:
നോവല്‍

ഉറങ്ങുന്ന സര്‍പ്പങ്ങള്‍
ആസക്തിയുടെ അഗ്‌നിനാളങ്ങള്‍
ഒരു കുടുംബപുരാണം
എഞ്ചിന്‍ ഡ്രൈവറെ സ്‌നേഹിച്ച പെണ്‍കുട്ടി
തടാകതീരത്ത്
പ്രണയത്തിനൊരു സോഫ്റ്റ്‌വെയര്‍
കൊച്ചമ്പ്രാട്ടി
അറിയാതലങ്ങളിലേക്ക്

കഥകള്‍

കൂരകള്‍
ദിനോസറിന്റെ കുട്ടി
മഴയുള്ള രാത്രിയില്‍
വൃഷഭത്തിന്റെ കണ്ണ്
കുങ്കുമം വിതറിയ വഴികള്‍
കാനഡയില്‍നിന്നൊരു രാജകുമാരി
ദൂരെ ഒരു നഗരത്തില്‍
ശ്രീ പാര്‍വതിയുടെ പാദം
സൂക്ഷിച്ചു വെച്ച മയില്‍പീലി