ഷാജികുമാര്‍. പി.വി

ജനനം:1983 മെയ് 21ന് കാസര്‍ഗോഡ് ജില്ലയിലെ മടിക്കൈയില്‍

മാതാപിതാക്കള്‍:തങ്കമണിയും കുഞ്ഞിക്കണ്ണനും

മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളില്‍ ഒരാളാണ് പി.വി. ഷാജികുമാര്‍. കാഞ്ഞങ്ങാട് നെഹ്‌റു കോളേജില്‍ നിന്നും ഗണിതശാസ്ത്രത്തില്‍ ബി.എസ്.സി. ബിരുദവും, കാസര്‍ഗോഡ് എല്‍.ബി.എസ് എഞ്ചിനീയറിങ് കോളേജില്‍ നിന്നും എം.സി.എ ബിരുദവും നേടി.

പുസ്തകങ്ങള്‍

ജനം
വെള്ളരിപ്പാടം
കാലിച്ചാംപൊതിയിലേക്ക് ഒരു ഹാഫ്ടിക്കറ്റ്
കിടപ്പറ സമരം

തിരക്കഥ

കന്യക ടാക്കീസ്

പുരസ്‌കാരങ്ങള്‍

കണ്ണൂര്‍ യൂനിവേഴ്‌സിറ്റി കഥാപുരസ്‌കാരം
മുട്ടത്തുവര്‍ക്കി കലാലയ കഥാ പുരസ്‌കാരം
രാജലക്ഷ്മി കഥാ അവാര്‍ഡ്
പൂന്താനം കഥാ സമ്മാനം
മലയാളം കഥാപുരസ്‌കാരം
ടി.എസ്. തിരുമുമ്പ് കഥാഅവാര്‍ഡ്
മാധ്യമംവെളിച്ചം കഥാ പുരസ്‌കാരം
ഭാഷാപോഷിണി കഥാ സമ്മാനം
ശാന്തകുമാരന്‍ തമ്പി പുരസ്‌കാരം
കുഞ്ഞുണ്ണി മാഷ് സാഹിത്യ പുരസ്‌കാരം
മാധവിക്കുട്ടി പുരസ്‌കാരം
ഇ.പി.സുഷമ എന്‍ഡോവ്‌മെന്റ്
മലയാള മനോരമ ശ്രീ കഥാപുരസ്‌കാരം
കേരള സാഹിത്യ അക്കാദമിയുടെ മികച്ച ചെറുകഥയ്ക്കുള്ള ഗീത ഹിരണ്യന്‍ പുരസ്‌കാരം
2013 ലെ ലീതാ സാഹിത്യ അവാര്‍ഡ്
കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവസാഹിത്യ പുരസ്‌കാരം