തിരുവനന്തപുരം ജില്ലയില്‍ കള്ളിക്കാട് ശാരിഭവനില്‍ പി.എ. രാമചന്ദ്രന്‍ നായരുടെയും ആര്‍ ലളിതമ്മയുടെയും മകന്‍. ഇരുപതു വര്‍ഷമായി പൂര്‍ണമായ പത്രപ്രവര്‍ത്തകന്‍. ഇംഗ്‌ളീഷ് ഭാഷയിലും സാഹിത്യത്തിലും ബിരുദം. ദേശാഭിമാനി ദിനപത്രത്തിന്റെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ലേഖനകനായിരുന്നു. ഇപ്പോള്‍ തിരുവനന്തപുരം ദേശാഭിമാനിയില്‍ ചീഫ് സബ് എഡിറ്റര്‍. ആനുകാലികങ്ങളില്‍ ചെറുകഥകളും യാത്രാകഥകളും ലേഖനങ്ങളുമെഴുതുന്നു. പത്രോസ് രക്ഷതു എന്ന പേരില്‍ ചെറുകഥാ സമാഹാരവും മരച്ചില്ലകള്‍ ഒടിയുമ്പോള്‍  എന്ന യാത്രാവിവരണഗ്രന്ഥവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഭാര്യ: വി.ആര്‍ സുജ
മകള്‍: ആദിത്യ
വിലാസം: 'ലതിതം', മുദ്ര 22 എ, മുടവന്‍മുഗള്‍
പൂജപ്പുര, തിരുവനന്തപുരം. 12

krajayan@yahoo.com

www.krajayan.blogspot.com