ആന്റണി പ്രൊഫ. സി.എല്‍.
മലയാളത്തിലെ പ്രമുഖ ഭാഷാശാസ്ത്രജ്ഞന്മാരുടെ നിരയില്പെ്പട്ട വ്യക്തിയായിരുന്നു
സി.എല്‍. ആന്റണി. തൃശൂരിനടുത്ത് പുതുക്കാട് എന്ന ഗ്രാമത്തില്‍ 1913 ആഗസ്റ്റ് 2-ാ0 തീയതി ആണ്
അദ്ദേഹം ജനിച്ചത്. പിതാവ് ലോനപ്പന്, അമ്മ മറിയം. നാട്ടിലും തൃശൂരും ആദ്യകാല പഠനം
നിര്‍വ്വഹിച്ചു. മലയാളഭാഷയും സാഹിത്യവും ഐച്ഛികമായി ബി.എ. (ഓണേഴ്സ്) ഒന്നാം ക്ളാസ്സില്‍
ഒന്നാം റാങ്കോടുകൂടി 1938ല്‍ പാസ്സായി. തുടര്‍ന്ന് അധ്യാപകവൃത്തി സ്വീകരിച്ചു. 1938-1941 കാലത്ത്
കൊച്ചിയില്‍ പല സ്ക്കൂളുകളിലും അധ്യാപകനായി സേവനം അനുഷ്ഠിച്ചു. 1941ല്‍ തൃശൂര്‍ സെന്റ്
തോമസ്സ് കോളേജില്‍ മലയാളം ലക്ചറര്‍ ആയി. അല്പകാലത്തിനു ശേഷം തേവര സേക്രട്ട് ഹാര്‍ട് കോളേജില്‍ മലയാളം ലക്ചറര്‍ ആയി.
പിന്നീട് എറണാകുളം മഹാരാജാസ് കോളേജില്‍ പഠിപ്പിച്ചു. 1956ല്‍ മലയാളം പ്രൊഫസര്‍ ആയി.
അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തില്‍ നല്ളകാലം എറണാകുളം മഹാരാജാസില്‍ത്തന്നെ
ആയിരുന്നു. പ്രഗത്ഭരായ ഒട്ടേറെ മലയാള ഭാഷാപണ്ഡിതന്മാര് എറണാകുളത്ത് അദ്ദേഹത്തിന്റെ
ശിഷ്യരായിട്ടുണ്ട്. 1968ല്‍ റിട്ടയര്‍ ചെയ്തു. പിന്നീട് ഏതാനും വര്‍ഷം, തൃശൂരില്‍ വിമലാകോളേജില്‍
വിസിറ്റിംഗ് പ്രൊഫസര്‍ ആയിരുന്നു. ഭാര്യയുടെ പേര് ലില്ളി എന്നാണ്. 1979 മാര്‍ച്ച് 27 ന് ആന്റണി മാസ്റ്റര്‍ മരിച്ചു.
അധ്യാപനം ആന്റണി മാസ്റ്റര്‍ക്ക് ജോലിയായിരുന്നില്ള, ജീവിതമായിരുന്നു. ഇത്രമാത്രം ആത്മ
സമര്‍പ്പണത്തോടെ അധ്യാപകവൃത്തിയില്‍ ഏര്പെ്പട്ടിരുന്നവര് വളരെ അപൂര്‍വ്വമാണ്. അദ്ദേഹം
പഠിപ്പിച്ചിരുന്ന വിഷയം ഭാഷാശാസ്ത്രം ആയിരുന്നു. സാധാരണനിലയില്‍ വ്യാകരണം പോലെ
ശുഷ്കം എന്ന് മുദ്ര കുത്തപെ്പട്ട വിഷയം. എന്നാല്‍ മഹാകവി ജി. ശങ്കരക്കുറുപ്പ് കവിത പഠിപ്പിച്ചിരുന്ന
കലാശാലയില്‍, കുട്ടികള്‍ അത്രതന്നെ ഇഷ്ടപെ്പട്ടവയായിരുന്നു ആന്റണിമാസ്റ്റരുടെ ഭാഷാശാസ്ത്ര
ക്ളാസ്സുകള്‍. തന്റെ വൈഭവം മുഴുവന്‍ ക്ളാസ്മുറികളില്‍ ചെലവഴിച്ചതിന്റെ ഫലമായിട്ടാവാം വളരെ കുറച്ചേ അദ്ദേഹംഎഴുതിയുള്ളൂ.
പല കാലത്തായി എഴുതിയ ഭാഷാപഠനങ്ങള്‍, കേരളപാണിനീയഭാഷ്യം
എന്നിവയാണ് മാസ്റ്ററുടെ പ്രധാനരചനകള്‍. ഭാഷാശാസ്ത്ര സംബന്ധിയായി ഏതാനും
ലേഖനങ്ങളാണ് ആദ്യഗ്രന്ഥത്തില്‍; ഭാഷാശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ ഏ.ആര്.ന്റെ
വ്യാകരണത്തെ വിലയിരുത്തുകയാണ് രണ്ടാമത്തേതില്‍. വിപ്ളവച്ചുഴിയില്, ഭാരതമലയാളപാഠാവലി
എന്നീ രണ്ടു പുസ്തകങ്ങള്‍ കൂടി അദ്ദേഹം രചിച്ചു. ഭാഷാശാസ്ത്രം എങ്ങനെ രസകരമാക്കാം
എന്നതിന് ആ ക്ളാസുകള്‍ പോലെത്തന്നെ തെളിവു നല്കുന്നു ഭാഷാപഠനങ്ങ(രണ്ടുഭാഗം)ളില്‍
സമാഹരിച്ചിട്ടുള്ള ലേഖനങ്ങള്‍. പുരുഷഭേദനിരാസത്തെക്കുറിച്ചുള്ള ചര്‍ച്ചയുമായാണ് അദ്ദേഹം ഈ
രംഗത്തേയ്ക്കു കടന്നുവന്നത്. ആശയങ്ങള്‍ യുക്തിഭദ്രമായി ലളിതമായി അവതരിപ്പിക്കുക, ഉടനീളം
പ്രതിപക്ഷബഹുമാനം പാലിച്ചുകൊണ്ട്. അതേസമയം തരിമ്പും വിട്ടുവീഴ്ചയ്ക്കു തയ്യാറാവാതെ
സ്വന്തം നിലപാട് ഉറപ്പിക്കുക – ഇതായിരുന്നു മാസ്റ്റരുടെ രചനാസമ്പ്രദായം. പ്രബന്ധങ്ങളില്‍ വേ
ണ്ടതില്ക്കൂടുതല് പറയില്ള എന്നത് നിര്‍ബന്ധമായിരുന്നു. രസകരങ്ങളായ നിഗമനങ്ങള്‍ പലപേ്പാഴും
അവ ഹൃദ്യങ്ങളാക്കുന്നു. ശിശുക്കളും മാതൃഭാഷാപഠനവും, സര്‍വ്വനാമങ്ങളും സംസ്ക്കാരവും,
പഴഞ്ചൊല്ളുകളിലെ ഭാഷാവിജ്ഞാനീയം തുടങ്ങിയ പ്രബന്ധങ്ങള്‍ ഉദാഹരണങ്ങള്‍.
രാജഭാഷയിലേയ്ക്ക്, ഇവിടെ സാധാരണ ജനങ്ങള്‍ കൈകാര്യം ചെയ്തിരുന്ന ഭാഷ
നുഴഞ്ഞുകയറിയാണ് മലയാളം ഇന്നത്തെ രൂപത്തില്‍ എത്തിനില്‍ക്കുന്നത് എന്നായിരുന്നു
അദ്ദേഹത്തിന്റെ വാദം. ഭാഷാസംക്രമണവാദം എന്ന് തന്റെ സിദ്ധാന്തത്തിന് അദ്ദേഹം പേരിട്ടു.
തന്റെ വാദത്തിനുവേണ്ട തെളിവുകള്‍ – ശാസനകളില്‍ നിന്നും, പ്രാചീനഗദ്യത്തില്നിന്നും,
അദ്ദേഹം നിരത്തുന്നുണ്ട്. സാഹിത്യനിരൂപണ സംബന്ധിയായ ലേഖനങ്ങളോ, കേരളചരിത്ര
സംബന്ധിയായ ലേഖനങ്ങളോ എഴുതുന്നതിന് മാസ്റ്റര്‍ക്ക് സാധിക്കുമായിരുന്നു എന്നതിനും
തെളിവുകളുണ്ട്. രണ്ടിടങ്ങഴിയുടെ നിരൂപണം, വള്ളത്തോള്‍ കവിതയെക്കുറിച്ചുള്ള ലേഖനം,
കൊല്ളവര്ഷത്തെക്കുറിച്ചുള്ള ചര്‍ച്ച, പാലയൂര്‍ പട്ടണങ്ങളെപ്പറ്റി ഉള്ള പ്രബന്ധം. എന്നാല്‍
ആന്റണിമാസ്റ്റരുടെ തട്ടകം ഭാഷാശാസ്ത്രമായിരുന്നു. എല്‍.വി. രാമസ്വാമി അയ്യരുടെ എല്ളാ
പ്രബന്ധങ്ങളും സമാഹരിക്കുവാനും മാസ്റ്റര്‍ ശ്രമിച്ചിരുന്നതായി അറിയാം. ഭാഷാസാഹിത്യത്തിന്
അദ്ദേഹം നല്കിയ സേവനങ്ങളെ മുന്‍നിര്‍ത്തി 1971ല്‍ സാഹിത്യപ്രവര്‍ത്തക സഹകരണസംഘം
അവാര്‍ഡും, 1972ല്‍ കേരള സാഹിത്യ അക്കാദമി പുരസ്ക്കാരവും അദ്ദേഹത്തിന് നല്കുകയുണ്ടായി.
കൃതികള്‍: ഭാഷാപഠനങ്ങള്‍, കേരളപാണിനീയഭാഷ്യം,ഭാഷാപഠനങ്ങള്‍ (രണ്ടുഭാഗം)
Leave a Reply