ആര്യാംബിക എസ്.വി
ജനനം: 1981
വിലാസം: കോട്ടയം ജില്ല
മാതാപിതാക്കള്‍: കെ. എന്‍. വിശ്വനാഥന് നായരും എം.കെ.സാവിത്രിയമ്മയും.
ഇടനാട് ഗവ. എല്‍. പി. സ്കൂള്‍, ഇടനാട് ശക്തി വിലാസം എന്‍. എസ്. എസ്. ഹൈസ്കൂള്‍, ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല (തിരുവനന്തപുരം പ്രാദേശിക കേന്ദ്രം & കാലടി) എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കവിതകളും, ഗാനങ്ങളും രചിക്കാറുണ്ട്. ഡോ. ബാബു ഗോപാലകൃഷ്ണന് സംവിധാനം ചെയ്ത ‘അമ്മ അഭയം’ എന്ന മ്യൂസിക്കല്‍ ഡോക്യുമെന്ററിയില്‍ ഗാനരചന നിര്‍വ്വഹിച്ചു. പാലാ കൈരളീശ്ലോകരംഗം എന്ന ശ്ലോക സംഘടനയില്‍ പ്രവര്‍ത്തിക്കുന്നു. ദീപിക വാരാന്ത്യ പത്രത്തിലും ഏഷ്യാനെറ്റില്‍ സുപ്രഭാതത്തിലും അഭിമുഖം നല്‍കിയിട്ടുണ്ട്.
കൃതികള്‍
മണ്ണാങ്കട്ടയും കരിയിലയും (കവിതകള്‍),
അങ്കണം കവിതകള്‍(ആന്തോളജി)
പുരസ്കാരങ്ങള്‍
വൈലോപ്പിള്ളി സാഹിത്യ പുരസ്കാരം (‘മണ്ണാങ്കട്ടയും കരിയിലയും’),
വി.ടി. കുമാരന് പുരസ്കാരം (2005),
വൈലോപ്പിള്ളി സ്മാരക ശ്രീരേഖാ പുരസ്കാരം (1996)
മാതൃഭൂമി ആഴ്ചപ്പതിപ്പിലെ കലാലയ വിഭാഗം കവിതയ്ക്ക് രണ്ടുതവണ (2002 & 2003) രണ്ടാം സമ്മാനം,
കവനകൗതുകം മാസികയുടെ മികച്ച മുക്തകത്തിനുള്ള അവാര്‍ഡ് (2007)