ജനനം: 1963
വിലാസം: കണ്ണൂര്‍ ജില്ലയിലെ ഉദയഗിരി
ശ്രീകണ്ഠപുരം എസ്.ഇ.എസ്. കോളേജിലെ മലയാള വിഭാഗം റീഡറും യൂണിവേഴ്‌സിറ്റി ഗവേഷണ ഗൈഡുമാണ്. കണ്ണൂര്‍ സര്‍വകലാശാല യു.ജി. മലയാളം ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം, കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല ഫാക്കല്‍റ്റി അംഗം, തഞ്ചാവൂര്‍ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ നിര്‍വാഹക സമിതിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു .

കൃതികള്‍

കുടുംബം സമൂഹം ചില നേര്‍ക്കാഴ്ചകള്‍ (ലേഖനസമാഹാരം 2005)
സൈബര്‍ വില്ല (കഥാസമാഹാരം 2006)
ഉത്തര കേരളത്തിലെ വേട്ടുവര്‍ (ഫോക്‌ലോര്‍ പഠനം, 2008)
ഫോക് ആര്‍ട്‌സ് ഓഫ് കേരള

പുരസ്‌കാരം

ഫോക് ലോറിലുള്ള സമഗ്ര സംഭാവനയ്ക്ക് 2006 ലെ ബാലന്‍ പി. പാളിയത്ത് പുരസ്‌കാരം
2009 ലെ മികച്ച ഗ്രന്ഥരചനയ്ക്കുള്ള ഫോക്‌ലോര്‍ അക്കാദമിയുടെ സംസ്ഥാന അവാര്‍ഡ്