ഗവേഷണതല്പരനും പല പുതുമയുറ്റ ആശയങ്ങളുടെ ഉപജ്ഞാതാവുമാണു ബര്‍ണാഡ് വേളി. വിക്രം സാരാബായി സ്‌പേസ് സെന്റ്‌റില്‍ നിന്നും സയന്റിഫിക് അസിസ്റ്റ്ന്റായി വിരമിച്ച അദ്ദേഹം ചില ആനുകാലിക പ്രസിദ്ധീകരണങ്ങളിലൊക്കെ ലേഖനങ്ങള്‍ എഴുതാറുണ്ട്. 'ഫ്രം തുമ്പ ടു ദ ഇന്‍ഫിനിറ്റി', 'തുമ്പ മുതല്‍ അനന്തതയോളം ' എന്നിവ പുസ്തകങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജനനം:1947 ജനുവരി 5. മാതാവ്: ജനോവ. പിതാവ്: ആന്റണി ഗ്രിഗറി ഡിക്രൂസ്. ഭാര്യ: ലില്‌ളി മേരി സിറിള്‍(കേരളസര്‍വ്വകലാശാല ഓഫീസ് ഉദ്ദ്യോഗസ്ഥ). മക്കള്‍: ബര്‍ലി, ബോണി, ബിജോയ് (വിദ്യാര്‍ത്ഥികള്‍). മേല്‍വിലാസം:ടി.സി.1/880, 'ജഗസീമ', സ്‌റ്റേഷന്‍ കടവ്, കഴക്കൂട്ടം പി.ഒ., തിരുവനന്തപുരം- 695582.ഹമസഷഫ:2704626(ഴഫറ.), 9446551159 (ശസധ).