കേരളത്തിലെ ഒരു സാഹിത്യകാരനും, സാമൂഹ്യപരിഷ്‌കര്‍ത്താവും, പത്രപ്രവര്‍ത്തകനും ആയിരുന്നു എം. രാമന്‍ ഭട്ടതിരിപ്പാട്. മലപ്പുറം ജില്ലയിലെ പഴയ പൊന്നാനി താലൂക്കിലെ വന്നേരിമുല്ലമംഗലത്ത് 1909ല്‍ ജനിച്ചു. നാടകം, കവിത, ഉപന്യാസം എന്നീ രംഗങ്ങളില്‍ സംഭാവന നല്‍കിയിട്ടുണ്ട്. 2001ല്‍ അന്തരിച്ചു.

കൃതികള്‍
    മറക്കുടയ്ക്കുള്ളിലെ മഹാനരകം
    വാല്‍ക്കണ്ണാടി
    മുഖച്ഛായ
    മുളപൊട്ടിയ വിത്തുകള്‍
    സുവര്‍ണഛായകള്‍
    വളപ്പൊട്ടുകള്‍
    താമരയിതളുകള്‍