മലപ്പുറം ജില്ലയിലെ എടപ്പാളില്‍ ജനനം. അമ്മ എരാത്തുണിക്കാട്ട് ജാനകിയമ്മ. അച്ഛന്‍ കണ്ണിയത്ത് മാധവമേനോന്‍. പൊന്നാന്നി ഏ.വി ഹൈസ്‌കൂളിലും തൃശ്ശൂര്‍ ശ്രീ കേരളവര്‍മ്മ കോളേജിലും വിദ്യാഭ്യാസം. നിരവധി ചെറുകഥകള്‍ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നടത്തിയ ചെറുകഥ മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയിട്ടുണ്ട്. ഭ്രമണപഥം ആദ്യ നോവല്‍. ആകാശവാണി നടത്തിയ നാടകമത്സരത്തില്‍ സമ്മാനം കിട്ടിയിട്ടുണ്ട്. ഭാര്യ ഉഷാമേനോനും ഒരു എഴുത്തുകാരിയാണ്. ശംഖുപുഷ്പങ്ങള്‍, പൂക്കാത്ത പൂമരങ്ങള്‍ എന്നീ നോവലുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏക മകന്‍ ഡോ.ശ്യാം, മരുമകള്‍ ഡോ.യശസ്വിനി, പേരക്കുട്ടി അനന്യ.