കവിയും നിരൂപകനും സാംസ്‌കാരിക പ്രവര്‍ത്തകനും റാഡിക്കല്‍ ഹ്യൂമനിസ്റ്റുമായിരുന്നു എം. ഗോവിന്ദന്‍. 1919 സെപ്റ്റംബര്‍ 18 ന് മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കില്‍ കുറ്റിപ്പുറം തൃക്കൃണാപുരത്താണ് ഗോവിന്ദന്‍ ജനിച്ചത്. അചഛന്‍ കോയത്തുമനയ്ക്കല്‍ ചിത്രന്‍ നമ്പൂതിരി. അമ്മ മാഞ്ചേരത്ത് താഴത്തേതില്‍ ദേവകിയമ്മ. 1945 വരെ സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട അദ്ദേഹം പിന്നീട് കേരളത്തിലും ചെന്നൈയിലും ഇന്‍ഫര്‍മേഷന്‍ വകുപ്പില്‍ ജോലിചെയ്തു. എം.എന്‍ റോയിയുമായുള്ള സൗഹൃദം അദ്ദേഹത്തെ റോയിയുടെ ആശയത്തിലേക്ക് അടുപ്പിച്ചു. 1989 ജനുവരി 23 ന് ഗുരുവായൂരില്‍ വച്ച് ഗോവിന്ദന്‍ മരണമടഞ്ഞു. ഡോ. പത്മാവതിയമ്മയാണ് ഗോവിന്ദന്റെ ഭാര്യ.
മലയാളത്തിലും ഇംഗ്ലീഷിലും എഴുതിയ അദ്ദേഹം നവസാഹിതി, ഗോപുരം, സമീക്ഷ എന്നീ ആനുകാലികങ്ങളുടെ പത്രാധിപരായിരുന്നു. പില്‍ക്കാലത്ത് മലയാളസാഹിത്യത്തില്‍ ശ്രദ്ധേയരായിത്തീര്‍ന്ന ഒരു പിടി സാഹിത്യകാരന്മാരെ വളര്‍ത്തികൊണ്ടുവന്നതില്‍ ഗോവിന്ദന്റെ പങ്ക് വലുതാണ്. അതില്‍ ആനന്ദ് ഉള്‍പ്പെടെ പല മുന്‍നിര സാഹിത്യകാരന്മാരുമുണ്ട്.

കൃതികള്‍

കവിതകള്‍

    ഒരു പൊന്നാനിക്കാരന്റെ മനോരാജ്യം
    നാട്ടുവെളിച്ചം
    അരങ്ങേറ്റം
    കവിത
    മേനക
    എം.ഗോവിന്ദന്റെ കവിതകള്‍
    നോക്കുകുത്തി
    മാമാങ്കം
    ജ്ഞാനസ്‌നാനം
    ഒരു കൂടിയാട്ടത്തിന്റെ കവിത
    തുടര്‍ക്കണി

നാടകം
    നീ മനുഷ്യനെ കൊല്ലരുത്
    ചെകുത്താനും മനുഷ്യരും
    ഒസ്യത്ത്

കഥകള്‍
    മണിയോര്‍ഡറും മറ്റു കഥകളും
    സര്‍പ്പം
    റാണിയുടെ പെട്ടി
    ബഷീറിന്റെ പുന്നാര മൂഷികന്‍

വിവര്‍ത്തനം
    വിവേകമില്ലങ്കില്‍ വിനാശം

ഉപന്യാസങ്ങള്‍
    പൂണൂലിട്ട ഡെമോക്രസി
    ജനാധിപത്യം നമ്മുടെ നാട്ടില്‍
    ഇനി ഇവിടെനിന്ന് എങ്ങോട്ട്
    പുതിയ മനുഷ്യന്‍ പുതിയ ലോകം (ലേഖന സമാഹാരം)