കവി
ജനനം: 1923
മരണം: 1999
വിലാസം: തലശ്ശേരി വലിയ പാലത്തറ അടാട്ടുവള്ളി ഇല്ലം

ബി.എ പാസായശേഷം ഹിന്ദി പ്രവീണ്‍, പ്രചാരക്, എം.എ എന്നിവ പാസായി. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജില്‍ ഹിന്ദി അധ്യാപകനായിരുന്നു. സാഹിത്യ പരിഷത് നടത്തിയ കവിതാമത്സരത്തില്‍ മൂന്നുതവണ ഒന്നാം സമ്മാനം നേടി. ഹിന്ദിയിലും നിരവധി കവിതകളും ഉപന്യാസങ്ങളും എഴുതി. ദൂരദര്‍ശനില്‍ കാണിച്ച രാമായണ പരമ്പര മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് അദ്ദേഹമാണ്.

കൃതികള്‍

കളിത്തോണി
പനിനീര്‍പ്പൂക്കള്‍
കാഴ്ചബംഗ്ലാവില്‍
രജതരേഖ
ഭീമപ്രവേശം
പാടുന്ന തൂണുകള്‍