ജനനം കോഴിക്കോട് ജില്ലയില്‍ നാദാപുരത്തിനടുത്ത് ചെറുമോത്ത് എന്ന ഗ്രാമത്തില്‍. മാതാപിതാക്കള്‍: കേരി മാമിയും പുത്തന്‍പീടികയില്‍ പോക്കര്‍ ഹാജിയും. പഠനം കഴിഞ്ഞ് ഗള്‍ഫിലേക്ക് പോയി. കുറച്ചുകാലത്തെ പ്രവാസ ജീവിതത്തിനിടയിലുണ്ടായ വലിയൊരു വാഹനാപകടത്തിനുശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്നു. കോഴിക്കോട്ട് 1993-ല്‍ കാലിക്കറ്റ് ഫോട്ടോ ലിങ്ക് പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴില്‍ കളര്‍ലാബ് സ്റ്റുഡിയോ തുടങ്ങി. കൊച്ചിന്‍ മീഡിയ സ്‌കൂളിന്റെയും ഐമെറ്റ് അക്കാദമിയുടെയും സ്ഥാപകാംഗമാണ്. കേരളത്തിലെ ആദ്യത്തെ 24×7 വാര്‍ത്താ ചാനലായ ഇന്ത്യാവിഷന്റെ സാക്ഷാത്കാരത്തിനു പിന്നിലും പ്രധാന പങ്കുവഹിച്ചു. കോഴിക്കോട് കേന്ദ്രമായ യോ-ഹോ-ഹോ പരസ്യ ഏജന്‍സിയുടെ അവിഭാജ്യ ഘടകവുമായിരുന്നു. വടകരയില്‍ സുഹൃത്തുക്കളോടൊപ്പം ഗലേറിയ എന്ന കളര്‍ലാബ് സ്റ്റുഡിയോ സ്ഥാപിച്ചു. രണ്ടുദശാബ്ദമായി കുടുംബസമേതം എറണാകുളത്താണ് താമസം. ജീവിതപങ്കാളി: സാജിദ. മക്കള്‍: ഇറാദ (ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സ്‌പെഷ്യലിസ്റ്റ്), മെയ്സിയാദ (സെലിബ്രിറ്റി സ്‌റ്റൈലിസ്റ്റും ഫാഷന്‍ ഡിസൈനറും), സര്‍ജാനോ (സിനി ആക്ടര്‍), അല്‍മിത്ര (സ്‌കൂള്‍ വിദ്യാര്‍ഥി) മരുമക്കള്‍: മുസമ്മില്‍ മൊയ്തു (വ്യവസായി), ഷാഹിസ് ഹുസൈന്‍ (എഞ്ചിനീയര്‍). Mob:7356509150

കൃതി

ആവാരാ ഹൂം (ഓര്‍മകളും കഥകളും)