കന്യാകുമാരിജില്ലയിലെ കുഴിത്തുറയില്‍ ബാലകൃഷ്ണപിള്ളയുടെയും സരസ്വതിയമ്മയുടെയും പുത്രനായി 1936 സെപ്റ്റംബര്‍ 14ന് ജനനം. മാര്‍ത്താണ്ഡം ഗവ: ഹൈസ്‌കൂള്‍, നാഗര്‍കോവില്‍ സ്‌കോട്ട് ക്രിസ്ത്യന്‍ കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, തിരു.ഗവ: ട്രെയിനിംഗ് കോളേജ് എന്നിവിടങ്ങളില്‍ പഠനം. ഹൈസ്‌കൂള്‍ അധ്യാപകനായി തുടക്കം. 1962–ല്‍ എം.എ.ഇംഗ്‌ളീഷ് 1964–ല്‍ ബിരുദാനന്തര ബിരുദം നേടി. ഗവണ്‍മെന്റ് ട്രെയിനിംഗ് കോളേജ് തലശേ്ശരിയില്‍ ആദ്യനിയമനം. അതിനുശേഷം വേലുത്തമ്പി മെമ്മോറിയല്‍ എന്‍.എസ്.എസ്.കോളേജ്, മഹാത്മാ ഗാന്ധി കോളേജ്, ഒറ്റപ്പാലം എന്‍.എസ്.എസ്.കോളേജ് എന്നിവിടങ്ങളിലെ സേവനത്തിനുശേഷം 1992–ല്‍ വിരമിച്ചു. ഭാര്യ–പ്രൊഫസ്‌സര്‍.എം.സുശീലാദേവിയമ്മ. മക്കള്‍– ഡോ.ആര്‍. ഗോപകുമാര്‍(മംഗലാപുരം), ഋഴ.ആര്‍. കൃഷ്ണകുമാര്‍ (ഇംഗ്‌ളണ്ട്)