ഡോ. മിനി എം

ജനനം: കണ്ണൂരിനടുത്ത് മയ്യില്‍

മാതാപിതാക്കള്‍: കെ. സി. ഉണ്ണികൃഷ്ണനുംഎം. ഒ. തങ്കം ടീച്ചറും

കൃതി: കുഞ്ഞുങ്ങളുടെ അസുഖങ്ങളും ഹോമിയോപ്പതിയും

മയ്യില്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, കൂത്തുപറമ്പ് നിര്‍മലഗിരി കോളേജ്, കോട്ടയം ആതുരാശ്രമം, എന്‍. എസ്. എസ്.
ഹോമിയോ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മാതൃഭൂമി ആരോഗ്യമാസിക, വനിത, ഗൃഹലക്ഷ്മി,
വാരാന്തപ്പതിപ്പുകള്‍, എന്‍. ജെ. എച്ച്., സയന്‍സ് എക്‌സ്പ്രസ് എന്നിവയില്‍ നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.
ഇപ്പോള്‍ മയ്യിലില്‍ സ്വന്തമായി ക്ലിനിക്ക് നടത്തി വരുന്നു. ആകാശവാണിയില്‍ നിരവധി തവണ
വൈദ്യശാസ്ത്രത്തെക്കുറിച്ച് പ്രഭാഷണം നടത്തിയിട്ടുളള എഴുത്തുകാരിയാണ് ഡോ. എം. ഒ. മിനി.