ജ: 6.6.1877 ചങ്ങനാശേ്ശരി. ജോ: തിരുവിതാംകൂര്‍ ദിവാന്‍ പേഷകാര്‍, റവന്യൂ കമ്മിഷന്‍, ചീഫ് സെക്രട്ടറി എന്നിങ്ങനെ പല ഔദ്യോഗിക സ്ഥാനങ്ങളും വഹിച്ചു. പുരാവസ്തു ഗവേഷകന്‍, സമസ്ത കേരള സാഹിത്യ പരിഷത്ത് പ്രസിഡന്റ്, പരിഷത്ത് ത്രൈമാസിക പത്രാധിപര്‍, കൊച്ചി ഭാഷാ പരിഷ്‌കരണ കമ്മിറ്റി, മദ്രാസ്തിരുവിതാംകൂര്‍ സര്‍വ്വകലാശാലകള്‍, മനുസ്‌ക്രിപ്റ്റ്‌സ് ലൈബ്രറി, ഗവണ്‍മെന്റ് റിക്കാഡ്‌സ് എന്നിവക്കു വേണ്ടി പ്രവര്‍ത്തിച്ചു. ചരിത്രകാരന്‍, ഗവേഷകന്‍, മഹാകവി. കൃ: കര്‍ണ്ണഭൂഷണം, പിംഗള, ഭകതി ദീപിക, കിരാണവലി, ചിത്രശാല, താരാഹാരം, ദീപാവലി (കവിതാസമാഹാരം), വിജ്ഞാന ദീപിക (4 ഭാഗം), ഉമാകേരളം (മഹാകാവ്യം), കേരള സാഹിത്യ ചരിത്രം (7 വാള്യങ്ങള്‍) തുടങ്ങിയവ. മ: 15.6.1949.