കൊട്ടാരക്കര താലൂക്കില്‍ ഇഞ്ചക്കാട്ട് ഗ്രാമത്തില്‍ 1977 മെയ് 15ന് ജനനം. അച്ഛന്‍ –മാധവന്‍ നായര്‍. അമ്മ–ലളിതമ്മ. ഭാര്യ–സ്മിത. മകന്‍–മനീഷ്. കൊട്ടാരക്കര കിഴക്കേ തെരുവ് സെന്റ് മേരീസ് ഹൈസ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം 1992–ല്‍ പൂര്‍ത്തിയാക്കി. പന്തളം എന്‍.എസ്.എസ് പോളീടെക്‌നിക്കില്‍ നിന്നും എഞ്ചിനീയറിങ്ങ് ഡിപേ്‌ളാമ 1995ല്‍ നേടി. തുടര്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി കംപ്യൂട്ടര്‍ സയന്‍സില്‍ എ ലെവല്‍ ഹയര്‍ ഡിപേ്‌ളാമ 2002–ല്‍ നേടി. ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, പിളാനിയില്‍ എഞ്ചിനിയറിംഗ് ബിരുദവും 2010ല്‍ കരസ്ഥമാക്കി. കഴിഞ്ഞ 12 വര്‍ഷമായി എഞ്ചിനീയറായി ഇന്ത്യയിലും വിദേശത്തും സേവനമനുഷ്ഠിക്കുന്നു. ഇപ്പോള്‍ ദുബായിയില്‍ എഞ്ചിനീയറാണ്. ഋാമശഹ ൃലഷശവോമറവമ്മി@ഴാമശഹ.രീാ