കൊല്‌ളംജില്‌ളയില്‍ കിഴക്കേ കല്‌ളട കൊടുവിള ചിറ്റൂര്‍ കിഴക്കതില്‍ വീട്ടില്‍ ലകഷ്മിക്കുട്ടിയമ്മയുടെ മകള്‍ എല്‍. കമലമ്മയുടെ രണ്ടാമത്തെ പുത്രിയായി 1966-ല്‍ ജനിച്ചു. പരേതനായ മാവേലിക്കര-വള്ളിക്കുന്നത്ത് റ്റി.കെ .ശങ്കരനാണ് അച്ഛന്‍. കൊട്ടാരക്കരയില്‍ വിദ്യാഭ്യാസം. സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തര പഠനം. തിരക്കഥയും ഗാനങ്ങളും രചിക്കുന്നതില്‍ നേരത്തേതന്നെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ആദ്യത്തെ 'സാന്ത്വനം' എന്ന പുസ്തകത്തിനു ശേഷം 'പരിഭവപ്പാട്ട്' എന്ന കാവ്യസമാഹാരം പൂര്‍ണ്ണാ പബ്‌ളിക്കേഷന്‍സ് പുറത്തിറക്കിയിരുന്നു. പരിധി പബ്‌ളിക്കേഷന്‍സ് പ്രസിദ്ധീകരിക്കുന്ന 'രാത്രിക്കാക്ക' ആദ്യ നോവലാണ്. ഏകമകള്‍ പൂജ സാഹിത്യരംഗത്ത് അമ്മയ്ക്ക് തുണയാണ്. രചനാപാടവവും ഈ ഒന്‍പതാം ക്‌ളാസ്‌സുകാരിക്ക് കൈമുതലായുണ്ട്. തിരുവനന്തപുരത്ത് വട്ടിയൂര്‍ക്കാവിനു സമീപം ഇപേ്പാള്‍ താമസം.