(ജനനം 1957) പി.ആര്‍. രാമവര്‍മരാജ, തന്വംഗി (ചെറുകുട്ടി) തമ്പുരാട്ടി എന്നിവര്‍ മാതാപിതാക്കള്‍. മലയാളത്തില്‍ ചെറുകഥകള്‍ എഴുതാറുണ്ട്. ഒരു കഥാസമാഹാരം–അകലങ്ങളില്‍ പൂപ്പടയുടെ ആരവം– പ്രസിദ്ധീകരിച്ചു. 'കവനകൗമുദി' ജന്മശതാബ്ദി സ്മാരക ഗ്രന്ഥത്തിന്റെ സമാഹരണത്തില്‍ പങ്കാളിയായി. കേരള സര്‍വകലാശാലയില്‍ നിന്നും എം.കോം, എല്‍.എല്‍.ബി. ബിരുദങ്ങള്‍. തിരുവനന്തപുരം പ്രസ് ക്‌ളബ്ബിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജര്‍ണലിസത്തില്‍ നിന്നും ജര്‍ണലിസത്തില്‍ ഡിപേ്‌ളാമ. സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടര്‍.