വാസുദേവന്‍ മൂസത്. കെ. (കെ.വി.എം)
കെ.വി.എം. എന്ന ചുരുക്കപേ്പരില് പ്രസിദ്ധനായ കെ. വാസുദേവന്‍ മൂസ്സത് തിരുമറ്റക്കോട്ടംശംഎഴുമങ്ങാട്ടു ദേശത്തുള്ള കയ്പിള്ളി ഇല്ളത്താണ് ജനനം, 1888 ജൂണ്‍ 28 ന് (കൊ.വ. 1063 മിഥുനം16 വ്യാഴം അവിട്ടം). അച്ഛന് കുഞ്ചു എന്ന് വിളിക്കുന്ന പി. നീലകണ്ഠന് മൂസ്സ് വൈദ്യനായിരുന്നു.അമ്മ ആര്യ എന്ന നങ്ങയ്യ മനയമ്മ. ഇല്ളത്തുവച്ചുതന്നെ നിലത്തെഴുത്ത് പഠിച്ചു. അച്ഛന്റെഅനന്തരവന് കേശവന് മൂസ്സതിന്റെ കീഴില്‍ തുടര്‍ന്ന് പഠനം തുടങ്ങി. പിന്നീട് മൂത്തേടത്തുകൃഷ്ണന്നായര് എന്ന നാട്ടെഴുത്തച്ഛന്‍ പഠിപ്പിച്ചു. പന്ത്രണ്ടാം വയസ്സില്‍ എളവള്ളി വലിയ വീട്ടില്ശങ്കരന് നായരുടെ കീഴില്‍ സംസ്കൃതം മാഘം വരെ പഠിച്ചു. അതിനുശേഷമാണ് പുന്നശേ്ശരിഗുരുകുലത്തില് എത്തിയത്. അവിടെ ചിട്ടയായി സംസ്കൃതാഭ്യസനം നടത്തി. പി.എസ്.അനന്തനാരായണ ശാസ്ത്രികള്‍ അക്കാലത്ത് കെ.വി.എമ്മിനെ പഠിപ്പിച്ചിട്ടുണ്ട്. കുറച്ചുനാള്വൈദ്യം പഠിച്ചു, 'ഉപവൈദ്യന്'പരീക്ഷ ജയിച്ചു എങ്കിലും ചികിത്സ ജീവിതവൃത്തിയായി സ്വീകരിച്ചില്ള. അന്നേ സാഹിത്യത്തിലായിരുന്നു താല്പര്യം. 19-ാ0 വയസ്സില്‍ പഠിപ്പ് അവസാനിപ്പിച്ച് ഇല്ളത്തേയ്ക്കു മടങ്ങി. ദേശമംഗലം വക അച്ചുകൂടത്തിന്േറയും മംഗളോദയം മാസികയുടേയും നടത്തിപ്പില്‍ പങ്കാളിയായി. വള്ളത്തോളും, അപ്പന് തമ്പുരാനും ആയി പരിചയപെ്പട്ടു. പട്ടത്തുവാസുദേവന് മൂസ്സതിന്റെ സഹോദരിയെ വിവാഹം ചെയ്തു. മംഗളോദയം പ്രസിദ്ധീകരണവിഭാഗത്തില്‍ പുസ്തക പരിശോധകനായിരിക്കവെ കുറ്റിപ്പുറത്തു കേശവന് നായരുമായിപരിചയപെ്പടുകയും ഇരുവരും ചേര്‍ന്ന് പതഞ്ജലയോഗസൂത്രം പഠിക്കുകയും ചെയ്തു. ഒരുവര്‍ഷത്തെ ജോലിക്കു ശേഷം കുറെ നാള് ദേവസ്വത്തില്‍ കണക്കെഴുത്തുകാരനായി. പിന്നെ
പട്ടാമ്പി സംസ്കൃതകോളേജില്‍ അഞ്ചുവര്‍ഷക്കാലം പഠിപ്പിച്ചു. വിജ്ഞാന ചിന്താമണി
സഹപത്രാധിപരായിരുന്നു. പട്ടാമ്പി സംസ്കൃതപാഠശാലയ്ക്ക് ധനം ശേഖരിക്കാന്‍ നടത്തിയ
പദയാത്രയില്‍ പങ്കാളിയായിരുന്നു. വീണ്ടും മംഗളോദയത്തിലെത്തി. ഒരിടവേളയ്ക്കു ശേഷം
ഒരിക്കല്‍ക്കൂടി പട്ടാമ്പിയില്‍ അദ്ധ്യാപകനായി. അതോടൊപ്പം സമഭാവിനി പത്രാധിപത്യവും
വഹിച്ചു.
1925 ല്‍ മദിരാശിയില്‍ നടന്ന അഖിലേന്ത്യാ ഓറിയന്റല്‍ കോണ്‍ഫറന്‍സില്‍ മലയാളത്തെ
പ്രതിനിധാനം ചെയ്തു. വീണ്ടും മംഗളോദയത്തില്‍. വെള്ളിനെഴി ഹയര്‍ എലിമെന്ററി സ്ക്കൂളില്അദ്ധ്യാപകന് ആയിരിക്കുമ്പോഴാണ് സാഹിതി പത്രാധിപത്യം വഹിച്ചത്. ജന്മിമാരുടെ പത്രമായവസുമതിയുടെ പത്രാധിപര്‍ എന്ന നിലയിലാണ് കോഴിക്കോട്ടേയ്ക്കു പോയത്.വസുമതിനിന്നപേ്പാള് മംഗളോദയത്തിലെത്തി. കൊച്ചി ഭാഷാപരിഷ്കരണക്കമ്മിറ്റിയില്‍ പണ്ഡിതരായിസേവനം അനുഷ്ഠിച്ചു.
1928 ല്‍ വീണ്ടും വേളി കഴിച്ചു. ചോരത്തു കുട്ടന് മൂസ്സതിന്റെ
സഹോദരിയായിരുന്നു വധു. തൃശ്ശൂരില്‍ ഗവണ്മെന്റ് ഗേള്‍സ് ഹൈസ്ക്കൂളില്‍
സംസ്കൃതാധ്യാപകനായും ജോലി ചെയ്തിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി, കെ.വി.എമ്മിന്
അവസാനനാളുകളില്‍ പ്രതിമാസം നൂറു രൂപ അലവന്‍സ് നല്‍കിയിരുന്നു. അവസാന നാളുകള്‍ ചെലവിട്ടത് തിരുമറ്റക്കോട്ടതന്നെ. 1965 ഒക്ടോബര്‍ 19 ന് മരിച്ചു.
കവിത, നോവല്‍, വിവര്‍ത്തനം, വ്യാഖ്യാനം, ഗവേഷണ പ്രബന്ധങ്ങള്‍, ഉപന്യാസങ്ങള്‍ –
പരപ്പാര്‍ന്നതാണ് കെ.വി.എമ്മിന്റെ സാഹിത്യസംഭാവന. പട്ടാമ്പിയില്‍ പഠിക്കുന്ന കാലത്താണ്
എഴുതിത്തുടങ്ങിയത്. സംസ്കൃതത്തിലും കവിതകളും ലേഖനങ്ങളും എഴുതി. പട്ടാമ്പി
വാസകാലത്ത് വിവര്‍ത്തനം ചെയ്ത ഭവാനീറാണി ആണ് ആദ്യത്തെ പുസ്തകം. നാലു കവിതാ
സമാഹാരങ്ങള്‍, പത്തൊന്‍പതു നോവലുകള്‍, എട്ടു കഥാസമാഹാരങ്ങള്‍, ഒരു ബാലസാഹിത്യ
കൃതി, പതിനൊന്ന് ഉപന്യാസസമാഹാരങ്ങള്‍, രണ്ട് നിരൂപണഗ്രന്ഥങ്ങള്‍, നാല് ജീവിത
ചരിത്രങ്ങള്‍, ആത്മകഥ, – ഒട്ടാകെ നൂറു കൃതികളാണ് കെ.വി.എം. എഴുതിയത്. വാസിഷ്ഠരാമായണം,ആനന്ദരാമായണം എന്നിവയുടെ ഗദ്യ വിവര്‍ത്തനങ്ങള്‍ പ്രാധാന്യം അര്‍ഹിക്കുന്നു. കൗടില്യന്റെ അര്ത്ഥശാസ്ത്രപരിഭാഷയാണ് ഒരു മികച്ച സംഭാവന. കൊച്ചി ഭാഷാപരിഷ്കരണക്കമ്മിറ്റിപ്രസിദ്ധപെ്പടുത്തിയ സാഹിത്യദര്‍പ്പണ പരിഭാഷയ്ക്കു പിന്നിലും കെ.വി.എം. ഉണ്ട്. സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗത്വവും, പട്ടാമ്പിയിലെ പണ്ഡിത സദസ്സ് നല്കിയ സാഹിത്യരത്ന ബിരുദവുമാണ് അദ്ദേഹത്തിനു ലഭിച്ച അംഗീകാരങ്ങള്‍.
കൃതികള്‍: ഭവാനീറാണി, അര്ത്ഥശാസ്ത്രപരിഭാഷ
Leave a Reply