അജയന് കെ.ആര് (കെ.ആര് അജയന്)
സഞ്ചാര സാഹിത്യകാരന്, ചരിത്രകാരന്, കഥാകൃത്ത് എന്നീ നിലകളില്‍ പ്രശസ്തന്‍. തിരുവനന്തപുരം കള്ളിക്കാട് സ്വദേശി. ജനനം 1967 ഫെബ്രുവരി 4 ന്. 30 വര്‍ഷമായി പൂര്‍ണസമയ പത്രപ്രവര്ത്തകന്. ഇപ്പോള്‍ ദേശാഭിമാനി വാരാന്തപ്പതിപ്പിന്റെ ചുമതലയുള്ള അസി.എഡിറ്റര്‍. ആനുകാലികങ്ങളില്‍ ചെറുകഥകളും യാത്രക്കഥകളും ലേഖനങ്ങളുമെഴുതുന്നു. 16 വര്‍ഷമായി ഹിമാലയന്‍ സഞ്ചാരി. 20 പുസ്തകങ്ങള്‍ രചിച്ചു. അതില്‍ പന്ത്രണ്ടും ഹിമാലയന്‍ യാത്രകള്‍. സ്പിത്തി, സ്വര്‍ഗാരോഹിണി തുടങ്ങിയ ഹിമാലയന്‍ പ്രദേശങ്ങളെക്കുറിച്ച് ആദ്യമായി മലയാളത്തില്‍ പുസ്തകം പ്രസിദ്ധീകരിച്ചു. ഭാര്യ: വി.ആര് സുജ, മകള്‍: എസ്.ആദിത്യ. വിലാസം: ‘ലളിതം’, മുദ്ര 22 എ, മുടവന്മുഗള്, പൂജപ്പുര, തിരുവനന്തപുരം. ഫോണ്‍: 9446967345.
കൃതികള്‍
1. പത്രോസ് രക്ഷതു (കഥകള്‍)
2. രാമകൃഷ്ണെന്റ ആദ്യരാത്രി (കഥകള്‍)
3. അഗസ്ത്യകൂടത്തിലെ ആദിവാസികള്‍ (പഠനം)
4. കാണിക്കഥകളുടെ രാഷ്ട്രീയം (പഠനം)
5. ചെഗുവേര (ലഘു ജീവചരിത്രം)
6. മരച്ചില്ലകള്‍ ഒടിയുമ്പോള്‍ (യാത്ര)
7. മാഞ്ചോലക്കുളിരിലൂടെ (യാത്ര)
8. നന്ദാദേവി മറ്റൊരു ഹിമാലയം (യാത്ര)
9. ഗോമുഖ്: അനുഭൂതികളുടെ മേഘസ്ഫോടനങ്ങള്‍ (യാത്ര)
10. സ്പിത്തി (യാത്ര)
11. സ്വര്‍ഗാരോഹിണി (യാത്ര)
12. റോത്തങ്പാസിലെ പൂക്കള്‍ (യാത്ര)
13. ഉല്ലാസ ബുദ്ധന് (യാത്ര)
14. കേദാര്‍ഗൗള(യാത്ര)
15. തവാങ്: മോന്‍പകളുടെ നാട്ടില്‍ (യാത്ര)
16. ഹിമാലയത്തിലെ പെണ്‍ജീവിതങ്ങള്‍ (യാത്ര)
17. യാത്രയിലെ യാത്ര (യാത്ര)
l 8. ആരോഹണം ഹിമാലയം (യാത്ര)
19. ഓര്മ്മക്കുടന്ന (ഓര്‍മ്മ )
20. ബുദ്ധാ നീയെന്നെ അറിയുന്നുവോ(യാത്ര)
പുരസ്കാരങ്ങള്‍
യൂണിസെഫ്-കേസരി മാധ്യമ ഫെലോഷിപ്പ്
കേരള മീഡിയാ അക്കാദമി ഫെലാഷിപ്പ്
മികച്ച യാത്രാ വിവരണത്തിനുള്ള സത്യജിത് റേ ഗോള്‍ഡന്‍ ആര്‍ക് പ്രഥമ അവാര്‍ഡ്
വയലാര്‍ സാംസ്ക്കാരിക വേദിയുടെ യാത്രാ വിവരണ പുരസ്കാരം,
ശിവഗിരി ഗുരു പ്രിയ പുരസ്കാരം
പത്തനാപുരം ഗാന്ധിഭവന് ഏര്‍പ്പെടുത്തിയ തെങ്ങമം ബാലകൃഷ്ണന് മാധ്യമ പുരസ്കാരം
ഡി.വിനയചന്ദ്രന് യാത്രാ പുരസ്കാരം
കാട്ടാല്‍ പുരസ്കാരം (കാട്ടാക്കട ദിവാകരന് പുരസ്കാരം)
മികച്ച യാത്രാ പുസ്തകത്തിനുള്ള എസ്.കെ പൊറ്റെക്കാട്ട് പുരസ്കാരം
ഭാരത് സേവക് സമാജ് പുരസ്കാരം
Leave a Reply