ജനനം ചങ്ങനാശേരി പെരുന്നയില്‍. അച്ഛന്‍: ആര്‍.ഗോപാലകൃഷ്ണന്‍ നായര്‍. അമ്മ: എല്‍.ഓമനക്കുട്ടി അമ്മ. പെരുന്ന പടിഞ്ഞാറ് ഗവ.എല്‍.പി.എസ്, എന്‍.എസ്.എസ് ഹൈസ്‌കൂള്‍, എന്‍.എസ്.എസ് ഹിന്ദു കോളേജ്, കലിക്കറ്റ് സര്‍വകലാശാല ക്യാമ്പസ്, എംജി സര്‍വകലാശാല ക്യാമ്പസ് എന്നിവിടങ്ങളില്‍നിന്നായി വിദ്യാഭ്യാസം. വിദ്യാഭ്യാസത്തില്‍ പി.എച്ച്ഡി. യു.ജി.സി ഫെലോഷിപ്പോടെ പോസ്റ്റ് ഡോക്ടറല്‍ ബിരുദവും നേടി. കേരളത്തിലെ നാല് ട്രെയിനിങ് കോളേജുകളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചശേഷം പോണ്ടിച്ചേരി സര്‍വകലാശാലയില്‍ അധ്യാപകനായി. മലയാളത്തിലും ഇംഗ്ലീഷിലുമായി നാലുകൃതികള്‍. ഭാര്യ: കോളേജധ്യാപികയായ ഡോ.ദേവിക, മക്കള്‍: മേധ, ചിന്‍മയ്.

കൃതി

വിദ്യാഭ്യാസമെന്ന ആസൂത്രിത കലാപം