അയ്യപ്പന് എ. (എ.അയ്യപ്പന്, നവംശശാസ്ത്രജ്ഞന്)
നരവംശ ശാസ്ത്രജ്ഞനും എഴുത്തുകാരനും മുന്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സലറുമാണ് ഡോ. എ. അയ്യപ്പന് (ഫെബ്രുവരി 5 1905-ജൂണ്‍ 28 1988).തൃശൂര്‍ ജില്ലയിലെ മരുതയൂരില്‍ 1905 ഫെബ്രുവരി 5 നാണ് ഡോ.അയ്യപ്പന്റെ ജനനം. മദ്രാസ് സര്‍വ്വകലാശാലയില്‍നിന്ന് എം.എ.യും ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ പി.എച്ച്.ഡിയും കരസ്ഥമാക്കിയ അദ്ദേഹം മദ്രാസ് സര്‍വ്വകലാശാലയിലെ നരവംശ ശാസ്ത്ര വിഭാഗത്തില്‍ ചേര്‍ന്നു. അതിന്റെ തലവനായി മാറി. പിന്നീട് ചെന്നൈ മ്യൂസിയം ആന്‍ഡ് ആര്‍ട്ട് ഗ്യാലറിയുടെ ഡയറക്ടര്‍,കോര്‍ണ്‍ല്‍ യൂനിവേഴ്സ്റ്റിയിലെ വിസിറ്റിംഗ് പ്രൊഫസര്‍, ഉത്കല്‍ സര്‍വ്വകലാശാലയിലെ നരവംശ ശാസ്ത്രവിഭാഗം മേധാവി,ട്രൈബല്‍ റിസര്‍ച്ച് ബ്യൂറോ ഓഫ് ഒറീസ്സയുടെ ഡയറക്ടര്‍, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് റൂറല്‍ വെല്‍ഫയര്‍ ഓഫ് ഒറീസ്സയുടെ ഡയറക്ടര്‍ എന്നീ പദവികളും വഹിച്ചു.
ബംഗാളിലെ ഏഷ്യാറ്റിക് സൊസൈറ്റിയുടെ ശരത്ചന്ദ്ര സുവര്‍ണ്ണ പതക്കം നേടി. റോയല്‍ ആന്ത്രോപ്പോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഓണററി ഫെലോയായിരുന്നു. 1988ജൂണ്‍ 28 ന് അയ്യപ്പന്അന്തരിച്ചു.
കൃതികള്‍
ഭാരതപ്പഴമ (മലയാളം)
ദ പേഴ്സണാലിറ്റി ഓഫ് കേരള (ഇംഗ്ലീഷ്)
ഫിസിക്കല്‍ ആന്ത്രോപ്പോളജി ഓഫ് ദ നായാടീസ് ഓഫ് മലബാര്‍ (ഇംഗ്ലീഷ്)
Leave a Reply