കേരളത്തിലെ അറിയപ്പെടുന്ന സംസ്‌കൃത പണ്ഡിതനാണ് ഡോ. സി. രാജേന്ദ്രന്‍ (ജനനം: 12 നവംമ്പര്‍ 1952). കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സംസ്‌കൃതവിഭാഗം തലവന്‍. മലയാളം, സംസ്‌കൃതം, ഇംഗ്ലീഷ് ഭാഷകളിലായി 20 ലധികം പുസ്തകങ്ങള്‍.പട്ടാമ്പി പെരുമുടിയൂരില്‍ ജനിച്ചു.പട്ടാമ്പി സംസ്‌കൃതകോളേജില്‍ നിന്ന് ഒന്നാം റാങ്കോടെ ബി.എ, എം.എ ബിരുദങ്ങള്‍. 1974 ല്‍ തൃശൂര്‍ ശ്രീകേരളവര്‍മ്മ സംസ്‌കൃതകോളേജില്‍ അധ്യാപകനായി. 1978 മുതല്‍ 2013 വരെ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ സംസ്‌കൃതവിഭാഗത്തില്‍ അധ്യാപകനായി. മഹിമഭട്ടന്റെ വ്യക്തിവിവേകം എന്ന അലങ്കാരശാസ്ത്രഗ്രന്ഥത്തെ കുറിച്ചുള്ളതാണ് ഗവേഷണപ്രബന്ധം. കൊല്‍ക്കത്ത, പുണെ, പോളണ്ടിലെ ജഗലേനിയന്‍ സര്‍വകലാശാല എന്നിവിടങ്ങളില്‍ വിസിറ്റിങ് പ്രൊഫസറായിരുന്നു. സംസ്‌കൃത ഭാഷാപഠനത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2012ല്‍ കേന്ദ്രസര്‍ക്കാര്‍ സംസ്‌കൃത കമ്മീഷന്‍ അംഗമായി നിയമിച്ചു.
കേരളസാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം, കേന്ദ്ര സാഹിത്യ അക്കാദമി മലയാളം, സംസ്‌കൃതം ഉപദേശകസമിതി അംഗം, കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃതസര്‍വ്വകലാശാല, തിരുപ്പതി രാഷ്ട്രീയ സംസ്‌കൃതവിദ്യാപീഠം എന്നീ സര്‍വ്വകലാശാലകളില്‍ സിന്‍ഡിക്കേറ്റ് അംഗം എന്നിങ്ങനെ പ്രവര്‍ത്തിച്ചിട്ടുണ്ട്.പാരീസിലെ ഇ.എച്ച്. ഇ. എസ്.എസ് ലെ വിസിറ്റിങ് പ്രൊഫസര്‍, പോളണ്ടിലെ പ്രാഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചാള്‍സ് യൂണിവേഴ്‌സിറ്റിയുടെ പാണ്ടാനസ് എന്ന ഇന്‍ഡോളജിക്കല്‍ ജേര്‍ണല്‍, കാലിക്കറ്റ് സര്‍വ്വകലാശാല സംസ്‌കൃതവിഭാഗം പുറത്തിറക്കുന്ന സംസ്‌കൃതകൈരളി എന്നിവയുടെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം. ഇപ്പോള്‍ കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃതസര്‍വകലാശാലയില്‍ വിസിറ്റിംഗ് പ്രഫസറാണ്. 

കൃതികള്‍

മലയാളം

അഭിനയദര്‍പ്പണം
അഭിനവഗുപ്തന്‍
പാഠവും പൊരുളും
പാരീസ് ഡയറി
പുതുവായന
സൌന്ദര്യശാസ്ത്രം
സഞ്ജയന്‍
സഞ്ജയന്‍ കഥകള്‍
സോസ്യൂര്‍  ഘടനാവാദത്തിന്റെ ആചാര്യന്‍
താരതമ്യകാവ്യശാസ്ത്രം
വ്യാഖ്യാനശാസ്ത്രം
പഴമയും പുതുലോകവും
വിമര്‍ശനത്തിന്റെ രാജവീഥികള്‍
രംഗപാഠം

ഇംഗ്ലീഷ്

The Traditional Sanskrit Theatre of Kerala
Vyaktivevaka- a critical study
Sign and Structure
Studies in Comparative Poetics
Understanding Tradition
A monograph on Mahimabhatta in the makers of Indian Literature
Abhinayadarpana
Melputtur Narayana Bhatta

പുരസ്‌കാരങ്ങള്‍

പാഠവും പൊരുളും എന്ന പുസ്തകം 2001 ലെ കേരള സാഹിത്യ അക്കാദമിയുടെ നിരൂപണത്തിനുള്ള പുരസ്‌കാരം
സൗന്ദര്യശാസ്ത്രം 2002 ലെ കേരളസാഹിത്യ അക്കാദമിയുടെ ജി.എന്‍ പിള്ള അവാര്‍ഡ്        ാരതമ്യകാവ്യശാസ്ത്രം 2003ലെ നിരൂപണത്തിനുള്ള എം.എസ് മേനോന്‍ അവാര്‍ഡ്
സാമൂതിരി രാജസദസ്സില്‍ നിന്നും സംസ്‌കൃഭാഷാ വിഭൂഷണ്‍ പുരസ്‌കാരം
രാമകൃഷ്ണ ഇന്റര്‍നാഷണല്‍ സാന്‍സ്‌ക്രിറ്റ് അവാര്‍ഡ് കാനഡ 2002
വ്യാഖ്യാനശാസ്ത്രം എന്ന ഗ്രന്ഥം 2007 ലെ കേരളസാഹിത്യ അക്കാദമിയുടെ ഐ.സി.ചാക്കോ എന്‌ഡോവ്‌മെന്റ്
മാവേലിക്കര കേരളപാണിനി അക്ഷരശ്ലോകസമിതിയുടെ കേരളപാണിനി പുരസ്‌കാരം 2011