എന്‍.എന്‍. ഇളയത്
എന്‍.എന്‍. ഇളയത് എന്നറിയപ്പെട്ട എന്‍. നാരായണന് ഇളയത്(20 ആഗസ്റ്റ് 1940 – 29 ജൂലൈ 2014). പ്രസിദ്ധ എഴുത്തുകാരനാണ്.1940 ആഗസ്റ്റ് 20ന് ആലപ്പുഴ മണ്ണഞ്ചേരി മണപ്പള്ളി ഇല്ലത്ത് നാരായണന് ഇളയതിന്റെയും നങ്ങേലി അന്തര്‍ജനത്തിന്റെയും പുത്രനായി ജനിച്ചു. പതിനാറാം വയസില്‍ കലാജീവിതം ആരംഭിച്ചു. സ്വന്തം നാടകവേദിയായ മലയാള നാടകവേദി, എന്‍.എന്‍. പിള്ളയുടെ വിശ്വകലാസമിതി, വേട്ടക്കുളം ശിവാനന്ദന്റെ കേരള തിയറ്റേഴ്സ്, കോട്ടയം ദേശാഭിമാനി, വൈക്കം മാളവിക, പൂഞ്ഞാര്‍ നവധാര, ചങ്ങനാശേരി ജയകേരള, കൊല്ലം ഉപാസന തുടങ്ങിയ സമിതികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു. പ്രൊഫഷണല്‍ നാടകലോകത്ത് 'ഇളയച്ഛന്' എന്ന് സ്നേഹപൂര്‍വം അറിയപ്പെട്ടിരുന്ന ഇളയത്, എസ്.പി. പിള്ള, വിടി. അരവിന്ദാക്ഷമേനോന്‍, ചങ്ങനാശേരി നടരാജന്, വീരരാഘവന്‍നായര്‍, കെ.പി.എസ്. ഉണ്ണിക്കൃഷ്ണന്, ചേര്‍ത്തല ലളിത, അംബുജാക്ഷന്, ലീലാറാണി, ആലപ്പി തങ്കം തുടങ്ങിയവരോടൊപ്പം നാടകവേദിയില്‍ പ്രവര്‍ത്തിച്ചു. നിരവധി ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചു. സത്യന് അന്തിക്കാടിന്റെ തൂവല്‍കൊട്ടാരം, സിബി മലയിലിന്റെ പ്രണയവര്‍ണങ്ങള്‍, ആയിരത്തില്‍ ഒരുവന്, സ്റ്റാലിന് ശിവദാസ് തുടങ്ങിയ ചലചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
കൃതികള്‍
വസുപഞ്ചകം, സര്‍വജ്ഞാനപീഠം, അമരകോശം, ഇതിഹാസം, ദൈവം ചിരിക്കുന്നു, ഉദയം കിഴക്കുതന്നെ, ഉല്പ്രേക്ഷ, ഉണരാന്‍ സമയമായി, തിരക്കഥ, അലയാഴി, കാമധേനു, സമരപുരാണം, മരിക്കാന്‍ ഞങ്ങള്‍ക്ക് മനസ്സില്ല, ഭ്രാന്താലയം, പഞ്ചതന്ത്രം (നാടകങ്ങള്‍)
പുരസ്കാരങ്ങള്‍
2011ല്‍ കേരള സംഗീത നാടക അക്കാഡമി ഗുരുപൂജാ പുരസ്കാരം
2012ല്‍ സമഗ്ര സംഭാവനയ്ക്കുള്ള കേരള സംഗീതനാടക അക്കാദമി പുരസ്കാരം
Leave a Reply