എല്‍സി താരമംഗലം
മലയാളിയാണെങ്കിലും എല്‍സി താരമംഗലം വളര്‍ന്നതും ജീവിക്കുന്നതും മൈസൂറിലാണ്. സ്വപ്രയത്നത്താല്‍ മലയാളം പഠിച്ചു. കഥകള്‍ എഴുതിതുടങ്ങിയത് മലയാളത്തിലാണ്. ഇംഗ്ളീഷില്‍ കവിതകള്‍ എഴുതുന്നു. മൈസൂറിലെ റീജിയനല്‍ കോളേജ് ഏഫ് എജ്യുക്കേഷനില്‍ ഇംഗ്ളീഷ് സാഹിത്യത്തിന് പഠിക്കുമ്പോള്‍ യു.ആര് അനന്തമൂര്‍ത്തി അധ്യാപകനായിരുന്നു. അനന്തമൂര്‍ത്തിയുടെ മേല്‍നോട്ടത്തില്‍ എല്‍സി ഗവേഷണം നടത്തി ഡോക്ടറേറ്റ് നേടി. നോര്‍ത്ത് അമേരിക്കന്‍ കവിതാ മത്സരത്തില്‍ രണ്ട് തവണ സമ്മാനം ലഭിച്ചു. നാഷണല്‍ ലൈബ്രററി ഓഫ് പോയട്രി, പോയട്രി ഗില്‍ഡ്, നോബിള്‍ ബുക് ഹൗസ് എന്നിവയുടെ പ്രശസ്തമായ ആന്തോളജിയില്‍ എല്‍സിയുടെ കവിതകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ടൊറന്റൊ റിവ്യൂ, ജേണല്‍ ഓഫ് കോമണ്‍വെല്‍ത്ത് ലിറ്ററേച്ചര്‍, ഇന്ത്യന്‍ ലിറ്ററേച്ചര്‍, ദി ലിറ്റില്‍ മാഗസിന് എന്നിവയിലും കവിതകള്‍ എഴുതി. പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ സ്മാരകശിലകളും, പി. സുരേന്ദ്രന്റെ കഥകളും ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി. 'അമേരിന്ത്യന്‍ നോട്ട്ബുക്ക്' എന്ന പുസ്തകം യാത്രാവിവരണമാണ്. സബ് ആര്‍ട്ടിക് പ്രദേശമായ പക്കറ്റവാഗണിലെ ക്രി എന്ന റെഡ് ഇന്ത്യന്‍ വിഭാഗത്തിന്റെ അദ്ധ്യാപികയായി പ്രവര്‍ത്തിച്ച കാലത്തെ അനുഭവമാണ് ഈ പുസ്തകം.
കൃതികള്‍
'വെളിച്ചത്തിന്റെ ഗോപുരം' (കഥകള്‍). തൃശൂര്‍ കറന്റ് ബുക്സ്, 2003
അമേരിന്ത്യന്‍ നോട്ട് ബുക്ക്'. തൃശൂര്‍ ഗ്രീന്‍ബുക്സ്, 2003
Leave a Reply