എല്‍സി യോഹന്നാന് ശങ്കരത്തില്‍
ജനനം പത്തനംതിട്ട ജില്ലയിലെ കടമ്പനാട്. കേരള യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദവും ബി. എഡും നേടി. ന്യൂയോര്‍ക്കിലെ യൂണിവേഴ്സിറ്റിയില്‍ നിന്ന് അധ്യാപനത്തിലും കെമിക്കല്‍ എഞ്ചിനീയറിംഗിലും മാസ്റ്റര്‍ ബിരുദം. നീലഗിരി സ്റ്റെയിന്‍സ് ഹൈസ്കൂളിലും കടമ്പനാട് ഹൈസ്കൂളിലും അദ്ധ്യാപികയായിരുന്നു. അമേരിക്കയിലെത്തി ഉന്നത വിദ്യാഭ്യാസം നേടിയതിന് ശേഷം നാസാകുണ്ടി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പബ്ലിക് വര്‍ക്സില്‍ എഞ്ചിനീയറായി ദീര്‍ഘകാലം ജോലി ചെയ്തു. ആറ് കവിതാ സമാഹാരങ്ങള്‍, ഗീതാഞ്ജലിയുടെ പരിഭാഷയും. എല്‍സി യോഹന്നാന് ശങ്കരത്തിലിന്റെ രചനകള്‍ ധാരാളം പുരസ്കാരങ്ങള്‍ക്ക് അര്‍ഹമായി.
കൃതികള്‍
'കന്നിക്കണ്മണി' (കവിതാസമാഹാരം). 1994
'സ്നേഹതീര്‍ത്ഥം' (കവിതാസമാഹാരം). 1990
'ദാവീദിന്റെ രണ്ടുമുഖങ്ങള്‍' (കവിതാസമാഹാരം). 1998
'ഗലീലയുടെ തീരങ്ങളില്‍' (കവിതാസമാഹാരം). 1998
'മൂല്യമാലിക' .2000.
'ഗീതാജ്ഞലി' (പരിഭാഷ). 2001
'പിന്നെയും പൂക്കുന്ന സ്നേഹം' (ഖണ്ഡകാവ്യം). കറന്റ് ബുക്സ്, 2004.
അവാര്‍ഡ്
ഫൊക്കാന അവാര്‍ഡ് (യു.എസ്.എ) 1994
96, 98, ജ്വാല അവാര്‍ഡ്(ഹ്യൂസ്റ്റണ്‍), 1996
നാലപ്പാട്ട് നാരായണ മേനോന് അവാര്‍ഡ്, 1998
Leave a Reply