പ്രമുഖ കവിയും പത്രപ്രവര്‍ത്തകനുമാണ് ഏഴാച്ചേരി രാമചന്ദ്രന്‍. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കില്‍ രാമപുരം പഞ്ചായത്തിലെ ഏഴാച്ചേരി ഗ്രാമത്തില്‍ ജനിച്ചു. ദേശാഭിമാനി വാരാന്ത്യപ്പതിപ്പിന്റെ പത്രാധിപരായിരുന്നു. മൂന്നു തവണ സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ഉള്‍പ്പെടെ പ്രൊഫഷണല്‍ നാടക ഗാനരചനയ്ക്ക് പുരസ്‌കാരങ്ങള്‍ നേടി. കേരള സാഹിത്യ അക്കാദമി നിര്‍വ്വാഹക സമിതി അംഗം, ചലച്ചിത്ര അക്കാദമി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റുമാരിലൊരാളാണ്. സാഹിത്യപ്രവര്‍ത്തക സഹകരണസംഘം പ്രസിഡന്റ് ആയി പ്രവര്‍ത്തിക്കുന്നു.  ചന്ദന മണീവാതില്‍ പാതിചാരി എന്നുതുടങ്ങുന്ന ഗാനമുള്‍പ്പെടെ മുപ്പതിലധികം ചലച്ചിത്രഗാനങ്ങള്‍ രചിച്ചു.

കൃതികള്‍

 

കവിത

    ആര്‍ദ്രസമുദ്രം
    ബന്ധുരാംഗീപുരം
    കേദാരഗൗരി
    കാവടിച്ചിന്ത്
    നീലി
    കയ്യൂര്‍
    ഗന്ധമാദനം
    എന്നിലൂടെ
    തങ്കവും തൈമാവും(ബാലകവിതകള്‍)
    ജാതകം കത്തിച്ച സൂര്യന്‍
    മഴ വരയ്ക്കുന്ന ഗുഹാചിത്രങ്ങള്‍
    അമ്മവീട്ടില്‍പ്പക്ഷി(ബാലകവിതകള്‍)

ഗദ്യം

    ഉയരും ഞാന്‍ നാടാകെ
    കാറ്റുചിക്കിയ തെളിമണലില്‍ (ഓര്‍മ്മപ്പുസ്തകം)

പുരസ്‌കാരങ്ങള്‍

    കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (2008)  എന്നിലൂടെ
    സംസ്ഥാന ബാല സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ് (1995)
    ഉള്ളൂര്‍ അവാര്‍ഡ്
    അബുദാബി ശക്തി അവാര്‍ഡ്
    മൂലൂര്‍ പുരസ്‌കാരം[5]
    എ.പി. കളയ്ക്കാട് അവാര്‍ഡ്
    എസ്.ബി.ടി. അവാര്‍ഡ്
    നിമിഷകവി അഞ്ചല്‍ ആര്‍. വേലുപ്പിളള പുരസ്‌കാരം
    എഴുമംഗലം വാമദേവന്‍ അവാര്‍ഡ്
    പന്തളം കേരള വര്‍മ അവാര്‍ഡ്  ജാതകം കത്തിച്ച സൂര്യന്‍