ജനനം 1879 അനന്തപുരത്തുകൊട്ടാരത്തില്‍. കാര്‍ത്തിക തിരുനാള്‍ തമ്പുരാട്ടി എന്ന് അറിയപ്പെടുന്നു. കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്റെ സഹോദരീപുത്രിയാണ്. മാതാവ് തൃക്കേട്ട തിരുനാള്‍ തമ്പുരാട്ടി. റീജന്റ് സേതുലക്ഷ്മീഭായി മഹാറാണിയുടെ ഭര്‍ത്താവ് രാമവര്‍മ്മ വലിയകോയിത്തമ്പുരാന്‍ സഹോദരനാണ്. വിദ്യാഭ്യാസം സ്വഭവനത്തില്‍ വച്ചുതന്നെയായിരുന്നു. സംസ്‌കൃതഭാഷയില്‍ അഗാധ ജ്ഞാനം നേടി. പ്രസിദ്ധ പണ്ഡിതകവി ചുനക്കര ഉണ്ണികൃഷ്ണവാരിയരില്‍ നിന്നു 'രഘുവംശം', 'മാഘം' മുതലായ കാവ്യങ്ങളും പ്രശസ്ത വൈയാകരണനായിരുന്ന രവിവര്‍മ്മ കോയിത്തമ്പുരാനില്‍ നിന്നും 'ശാകുന്തളം', 'മുദ്രാരാക്ഷസം' മുതലായ നാടകങ്ങളും, കുളത്തൂര്‍ ശാസ്ത്രികളില്‍ നിന്നും 'സിദ്ധാന്ത കൗമുദി'യും അഭ്യസിച്ചു. കാര്‍ത്തിക തിരുനാള്‍ തമ്പുരാട്ടിയുടേതായി വന്ന ഏകകൃതിയാണ് 'ശ്രീ ശൂരസിംഹന്‍' എന്ന നോവല്‍.

കൃതി

ശ്രീ ശൂരസിംഹന്‍ (നോവല്‍) ഹരിപ്പാട് താരക പ്രസ്സ്, 1926.