ടോണി ചിറ്റേട്ടുകുളം
ജനനം കോട്ടയം ജില്ലയിലെ ചങ്ങനാശേരി താലൂക്കിലെ തുരുത്തിയില്‍, ഇത്തിത്താനം ചിറ്റേട്ടുകുളം സി.സി വര്‍ഗീസ്, എടത്വ പുത്തന്‍പുരയ്ക്കല്‍ റോസമ്മ വര്‍ഗീസ് എന്നിവരുടെ മകന്‍. തുരുത്തി സെന്റ് തോമസ്, സെന്റ് മേരീസ്, എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ്, ചങ്ങനാശേരി എസ്.എച്ച് എന്നിവിടങ്ങളിലായി സ്‌കൂള്‍ വിദ്യാഭ്യാസം. ബോട്ടണിയില്‍ എം.എസ് സി വരെയുള്ള കോളേജ് വിദ്യാഭ്യാസം ചങ്ങനാശേരി എസ്.ബി കോളേജില്‍.
2002-2005 കാലയളവില്‍ ദീപികയില്‍ സബ് എഡിറ്റര്‍. പ്രഥമ അന്താരാഷ്ട്ര പതിപ്പായ ദീപിക യൂറോപ്പിന്റെ എഡിറ്റര്‍ ഇന്‍ ചാര്‍ജ് ആയി വിരമിച്ചു. തുടര്‍ന്ന്, അമേരിക്കന്‍ പ്രസിദ്ധീകരണമായ മലയാളി സംഗമം ഗ്ലോബല്‍ മലയാളം വീക്കിലി ന്യൂസ്‌പേപ്പറിന്റെ ന്യൂസ് എഡിറ്ററായി 2005 നവംബര്‍ അവസാനം വരെ സേവനം. ഇപ്പോള്‍ കൊച്ചിയില്‍ ഗവണ്‍മെന്റ് കോണ്‍ട്രാക്ടിംഗ് മീഡിയ സംരംഭമായ ലൈഫ്‌ലൈന്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെയും ബ്രാന്‍ഡ് എക്‌സ് ഗ്രൂപ്പിന്റെയും ഡയറക്ടര്‍. ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോര്‍ഡ്‌സ് ഒഫിഷ്യല്‍ കൂടിയായ ടോണി, ചക്കരമാവിന്‍കൊമ്പത്ത് എന്ന ചലച്ചിത്രത്തിന്റെ സംവിധായകനും ഗാനരചയിതാവുമാണ്.
കൃതികള്‍
വിരല്‍പ്പാടുകള്‍ (21 യുവകവികളുടെ കവിതകള്‍)
ഒരു നോവലിന്റെ ലാവണ്യാനുഭവങ്ങള്‍
ചങ്ങഴിയൂര്‍ (നോവല്‍)
മഴപ്പുസ്തകം
രാത്രി
ഞാനും എന്റെ ഇഷ്ടകഥാപാത്രവും
സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് ഡിറ്റക്ടീവ്
ആകര്‍ഷകമായ വ്യക്തിത്വം
കെ.എസ്.ചിത്ര: അനുഭവം, ഓര്‍മ, യാത്ര
ഗിന്നസ് പക്രുവിന്റെ ചെറിയ ചുവടുകളും വലിയ ജീവിതവും
കാര്യം കൗതുകം പ്രോജക്ട് സഹായി
വിജയത്തിനു ചില രസക്കൂട്ടുകള്‍
വിദ്യാര്‍ഥികള്‍ക്ക് കുറെ വിജയമന്ത്രങ്ങള്‍
അഭിഭാഷകരും കുറ്റാന്വേഷകരും കുറെ കേസുകളും
നേരനുഭവങ്ങള്‍: വി.ഡി സതീശന്റെ ജീവിതവും രാഷ്ട്രീയവീക്ഷണവും
Leave a Reply