ഡോ. പ്രസന്നമണി.വി

ജനനം:1950 മാര്‍ച്ച് 3 ന് കൊല്ലം മയ്യനാട്

മാതാപിതാക്കള്‍:ലക്ഷ്മിയമ്മയും പണ്ഡിറ്റ് എന്‍. വി. യും

എസ്. എന്‍. കോളേജ്, കാര്യവട്ടം മലയാള വിഭാഗം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ‘നളകഥ മലയാളത്തില്‍’ എന്ന ഗവേഷണ പ്രബന്ധത്തിനു പി. എച്ച്. ഡി. ബിരുദം. ആള്‍സെയിന്റ്‌സ് കോളേജില്‍ നിന്ന് റീഡര്‍ & ഹെഡ് ആയി വിരമിച്ചു. കവിതയും നിരൂപണവും രചിക്കാറുണ്ട്. കവിത, ഫീച്ചര്‍, പ്രഭാഷണം എന്നിവ വന്നിട്ടുണ്ട്.

കൃതികള്‍

നളകഥ മലയാളത്തില്‍(ഗവേഷണപഠനം)
ഊരകപ്പൊരുകള്‍
അനുസന്ധാനം