തിരുനൈനാര്‍കുറിച്ചി മാധവന് നായര്‍
മലയാളചലച്ചിത്ര ഗാനരചയിതാവായിരുന്നു തിരുനൈനാര്‍കുറിച്ചി മാധവന് നായര്‍. 1951 മുതല്‍ 1965 വരെ ഏകദേശം 300 ഗാനങ്ങള്‍ ഇദ്ദേഹം രചിച്ചു. ഹരിശ്ചന്ദ്ര എന്ന ചിത്രത്തിലെ ആത്മവിദ്യാലയമേ.., ഭക്തകുചേലയിലെ ഈശ്വരചിന്തയിതൊന്നേ… എന്നിവ വളരെ ശ്രദ്ധേയമായ ഗാനങ്ങളായിരുന്നു.
പഴയ തിരുവിതാംകൂറിലായിരുന്നു മാധവന് നായരുടെ ജനനം. (സംസ്ഥാനരൂപീകരണശേഷം ഈ സ്ഥലം തമിഴ്നാട്ടിലായി) തിരുവിതാംകൂറില്‍ റേഡിയോ നിലയം ആരംഭിച്ചപ്പോള്‍ അവിടടെ ചേര്‍ന്നു. സ്വാതന്ത്യാനന്തരം ആകാശവാണിയിലൂടെ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനായി. ചലച്ചിത്രനിര്‍മ്മാതാവ് പി.സുബ്രഹ്മണ്യം ഗാനമെഴുതാന്‍ ക്ഷണിച്ചു. ആത്മസഖി എന്ന ചിത്രത്തിന് ആദ്യമായി ഗാനങ്ങള്‍ എഴുതി. 48വയസില്‍ അന്തരിച്ചു.
Leave a Reply