ദിവ്യ. ഡി. (ഡി. ദിവ്യ)
കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെ കുടവട്ടൂര്‍ ഗ്രാമത്തില്‍ 1984 മെയ് 31 ന് ജനിച്ചു. മുട്ടറ ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍, ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിനു കീഴിലുള്ള നെഹ്റു യുവകേന്ദ്രയില്‍ നാഷണല്‍ സര്‍വീസ് വോളണ്ടിയറായിരുന്നു. ഇപ്പോള്‍ യൂത്ത് എംപവര്‍മെന്റ് സൊസൈറ്റി ഓഫ് ഏഷ്യായില്‍ (കൊല്ലം) റിസോഴ്സ് പേഴ്സണ്‍, സാമൂഹികപ്രവര്‍ത്തക എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.
2009 ല്‍ പ്രസിദ്ധീകരിച്ച 'വേനല്‍മഴ' യാണ് ആദ്യ കവിതാസമാഹാരം. 'ശിഖരങ്ങളില്ലാത്ത ഒറ്റ മരം' (2010) എന്നൊരു കവിതാസമാഹാരം കൂടിയുണ്ട്. ജീവിതത്തില്‍ നഷ്ടമാകുന്ന പ്രണയത്തെയും രതിയെയും ഓര്‍മ്മകളെയും പക്ഷിക്കു മുമ്പേ പറക്കാനുള്ള കരുത്തിനെയും കവിതയിലൂടെ കവി വീണ്ടെടുക്കുന്നു. ദേശമംഗലം രാമകൃഷ്ണന് ഈ കവിതയെ വിലയിരുത്തുന്നതിങ്ങനെ: കെട്ട ജീവിതത്തെ കാവ്യജീവിതംകൊണ്ട് ആത്മീയമായി ഉയര്‍ത്താന്‍ ശ്രമിക്കുമ്പോഴും ആത്മവിശ്വാസക്കുറവിനാല്‍ പരാജയഭീരുമായ് മടങ്ങിപ്പോകാന്‍ തിടുക്കപ്പെടുന്ന ഒരു മനസ്സിനെ ഇവിടെ കാണാം. എന്നാലോ, എത്ര തീവ്രമാണ് ആ വാക്കുകളുടെ സന്നിവേശം. വീണ്ടെടുത്ത ഒരു കാവ്യജീവിതത്തിന്റെ പൂവും നക്ഷത്രവും അതിലുണ്ടെന്ന് കവി അറിയാന്‍ വൈകിപ്പോയിരിക്കുന്നു. മലയാള കവിതാരംഗത്തു നിന്ന് ദിവ്യയുടെ കാവ്യജീവിതത്തിന് മടങ്ങിപ്പോകേണ്ടുന്ന ഒരവസ്ഥയില്ല.
കൃതികള്‍
വേനല്‍മഴ(കവിതകള്‍) ഛായമുഖി പബ്ലിക്കേഷന്‍സ്, 2009.
ശിഖരങ്ങളില്ലാത്ത ഒറ്റമരം (കവിതകള്‍) ചിദംബരം ബുക്സ്, 2010.
Leave a Reply