ദേശമംഗലം രാമകൃഷ്ണന്‍
പ്രമുഖ കവിയും വിവര്‍ത്തകനും നിരൂപകനും അധ്യാപകനുമായ ഡോ. ദേശമംഗലം രാമകൃഷ്ണന്‍ തൃശൂര്‍ ജില്ലയിലെ തലപ്പിള്ളി താലൂക്കില്‍ ദേശമംഗലത്ത് 1948ല്‍ ജനിച്ചു. പട്ടാമ്പി സംസ്‌കൃത കോളേജില്‍ നിന്ന് എം.എ.(മലയാളം) ബിരുദം നേടി. കോഴിക്കോട് സര്‍വകലാശാലയില്‍ ഡോ. കെ.എന്‍. എഴുത്തച്ഛന്റെ കീഴില്‍ ഗവേഷണം ചെയ്ത് പി.എച്ച്ഡി. നേടി. കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ ഫെലോഷിപ്പിന് അര്‍ഹനായി. 1975 മുതല്‍ 1989 വരെ വിവിധ ഗവണ്മെന്റ് കോളേജുകളില്‍ അധ്യാപകന്‍. 1989 മുതല്‍ കേരള സര്‍വകലാശാലയില്‍ മലയാളവിഭാഗത്തില്‍ അധ്യാപകനായി. 2008ല്‍ പ്രൊഫസറായി വിരമിച്ചു. തുടര്‍ന്ന് കോഴിക്കോട് സര്‍വകലാശാല മലയാളവിഭാഗത്തില്‍ യു.ജി.സി എമെറിറ്റസ് ഫെലോ ആയി. ഇപ്പോള്‍ മലയാളം സര്‍വകാലാശാലയിലെ പ്രൊഫസര്‍.
കൃതികള്‍
കവിതാ സമാഹാരങ്ങള്‍
കൃഷ്ണപക്ഷം
വിട്ടുപോയ വാക്കുകള്‍
താതരാമായണം
ചിതല്‍ വരും കാലം
കാണാതായ കുട്ടികള്‍
മറവി എഴുതുന്നത്
വിചാരിച്ചതല്ല
എത്ര യാദൃച്ഛികം
കരോള്‍
ബധിരനാഥന്മാര്‍
വിവര്‍ത്തനകൃതികള്‍
ഡെറക് വാല്‍കോട്ടിന്റെ കവിതകള്‍
സ്ത്രീലോകകവിത
ഭാരതീയകവിതകള്‍
ഭവിഷ്യത് ചിത്രപടം (ഭക്തവത്സല റെഡ്ഡിയുമൊന്നിച്ച്)
തെലുഗുകവിത 190080 (ഭക്തവത്സല റെഡ്ഡിയുമൊന്നിച്ച്)
പഠനങ്ങള്‍
കാവ്യഭാഷയിലെ പ്രശ്‌നങ്ങള്‍ (എഡിറ്റര്‍)
ഗവേഷണം
കവിയുടെ കലാതന്ത്രം
ലേഖനങ്ങള്‍
വഴിപാടും പുതുവഴിയും
പുരസ്‌കാരങ്ങള്‍
ഏറ്റവും മികച്ച കവിതാഗ്രന്ഥത്തിനുള്ള ഉള്ളൂര്‍ അവാര്‍ഡ് കരോള്‍ എന്ന കവിതാസമാഹാരത്തിന്
Leave a Reply