നാടകകൃത്താണ് ഫ്രാന്‍സിസ് ടി. മാവേലിക്കര (ജനനം1960).1982ല്‍ കെ.പി.എ.സി. സുലോചനയുടെ സംഘത്തിനുവേണ്ടി നാടകമെഴുതിക്കൊണ്ടാണ് നാടകരചനാരംഗത്ത് പ്രവേശിച്ചത്. കെ.പി.എ.സി., കാളിദാസ കലാകേന്ദ്രം തുടങ്ങിയ സംഘങ്ങള്‍ക്ക് നാടകമെഴുതുന്നുണ്ട്.

കൃതികള്‍

നാടകങ്ങള്‍

    ദ്രാവിഡവൃത്തം
    ഭാഗപത്രം
    ഉണ്ണിയാര്‍ച്ച
    കടല്‍ക്കിഴവന്‍
    സ്വപ്നമാളിക
    രാഷ്ട്രപിതാവ്

ചലച്ചിത്രങ്ങള്‍

    വെണ്ടര്‍ ഡാനിയല്‍ സ്റ്റേറ്റ് ലൈസന്‍സി[3]
    പാച്ചുവും കോവാലനും എന്ന ചലച്ചിത്രത്തിന്റെ കഥ

പുരസ്‌കാരങ്ങള്‍

    അബ്രഹാം, ഒറ്റമരത്തണല്‍ എന്നീ നാടകങ്ങളുടെ രചനയ്ക്ക് സംസ്ഥാന പ്രൊഫഷണല്‍ നാടകമത്സരത്തില്‍ മികച്ച രചനയ്ക്കുള്ള പുരസ്‌കാരം 2014
    കേരള സാഹിത്യ അക്കാദമി പുരസ്‌കാരം
    സംസ്ഥാന ഗവണ്മെന്റിന്റെ മികച്ച നാടകരചനയ്ക്കുള്ള അവാര്‍ഡ് (1997ല്‍ സമാവര്‍ത്തനം, 1999ല്‍ അയല്‍ക്കൂട്ടം, 2000ല്‍ അദ്ധ്യാപിക എന്നീ നാടകങ്ങള്‍ക്ക്)
    2001ല്‍ അബുദാബി ശക്തി അവാര്‍ഡ്
    കേരള കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് മികച്ച നാടകത്തിനു നല്‍കുന്ന അവാര്‍ഡ്
    ഇ.എം.എസ് സാംസ്‌കാരിക പഠനകേന്ദ്രത്തിന്റെ അവാര്‍ഡ്.