ധന്യ മേനോന്
തൃശൂര്‍ ജില്ലയില്‍ 1966 മാര്‍ച്ച് 6 ന് ജനിച്ചു. തൃശൂര്‍ പ്രജ്യോതി നികേതന്‍ കോളേജിലെ ഇംഗ്ലീഷ് അധ്യാപികയും കലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ പി.ജി. ബോഡ് ഓഫ് സ്റ്റഡീസ് അംഗവുമാണ്. 'താരതമ്യ നാട്യ ദര്‍ശനം: ഭരതനും അരിസ്റ്റോട്ടിലും' (2008), 'സുന്ദരി മൈത്രി' എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികള്‍.
ഒരു കൃതിയുടെ അര്‍ത്ഥം എന്നതു കൊണ്ടുദ്ദേശിക്കുന്നത് വായനക്കാരില്‍ ഉണ്ടാകുന്ന വൈകാരിക പ്രതികരണമാണെന്ന് ധന്യ മേനോന് അഭിപ്രായപ്പെടുന്നു. ഒരു സാഹിത്യ സൃഷ്ടിയോടുള്ള സഹൃദയന്റെ പ്രതികരണം ആ കൃതിയുടെ അര്‍ത്ഥം കണ്ടെത്തലാണ്. ഓരോ വായനക്കാരന്റെയും പ്രതികരണം വ്യത്യസ്തമായിരിക്കും. കാവ്യാസ്വാദനത്തില്‍ നിരൂപകനും പങ്കുണ്ട്. വികാരത്തെ ഉള്‍ക്കൊള്ളുകയും സ്വാംശീകരിക്കുകയും വിവരിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ നിരൂപകന്റെ ധര്‍മ്മം പൂര്‍ത്തിയാകുന്നുള്ളു. അപ്പോള്‍ മാത്രമേ കൃതിയുടെ അര്‍ത്ഥം വായനക്കാരന് മനസിലാകും വിധം ലളിതമാക്കിക്കൊടുക്കുവാനും സാധിക്കുകയുള്ളു എന്ന് എഴുത്തുകാരി അഭിപ്രായപ്പെടുന്നു.
കൃതികള്‍
താരതമ്യ നാട്യദര്ശനം: ഭരതനും അരിസ്റ്റോട്ടിലും കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, 2008
'സുന്ദരമൈത്രി' (വിവര്‍ത്തനം). ഗ്രീന്‍ ബുക്സ്, 2008.
Leave a Reply